Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സ്വാമിജിയെ അറിയുക

സന്യാസത്തിന് നൂതന ഭാഷ്യം രചിച്ച യതീന്ദ്രന്‍

by Punnyabhumi Desk
Oct 1, 2012, 02:27 pm IST
in സ്വാമിജിയെ അറിയുക

പ്രൊഫ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള

സ യതീന്ദ്രഃ സുദുര്‍ല്ലഭഃ

അറുപതുവര്‍ഷത്തെ അടുത്തപരിചയം എനിക്ക് ബ്രഹ്മശ്രീ സത്യാനന്ദ സരസ്വതിയുമായിട്ടുണ്ട്. എന്റെ ജനനസ്ഥലത്തിനു വളരെ അടുത്താണ് സ്വാമിജിയുടെ ജന്മഗൃഹം. മിഡില്‍ സ്‌കൂളിലും ഹൈസ്‌കുളിലും ഞങ്ങള്‍ സതീര്‍ത്ഥ്യരായിരുന്നു. സ്വാമിജിയുടെ നേതൃത്വത്തില്‍ കുറച്ചുകാലം പോത്തന്‍കോടു പ്രവര്‍ത്തിച്ചിരുന്ന വിശ്വഭാരതി ട്യൂട്ടോറിയലില്‍ ഞാനും അദ്ധ്യാപകനായിരുന്നു. ഇന്നത്തെ പ്രശസ്തനടന്‍ ജഗന്നാഥവര്‍മ്മ (അന്ന് അദ്ദേഹം സ്വാമിജിയുടെ വീട്ടില്‍ താമസിച്ചു കൊണ്ടാണ് മഹാത്മാഗാന്ധി കോളേജില്‍ ബി.എസ്സിക്കു പഠിച്ചിരുന്നത്) കരൂര്‍. ആര്‍.കൃഷ്ണന്‍ നായര്‍, സി.സുകുമാരപിള്ള തുടങ്ങിയവരായിരുന്നു മറ്റ് അദ്ധ്യാപകര്‍.

അക്കാലത്തു തന്നെ കലാസമിതികള്‍, ഗ്രന്ഥശാലകള്‍, മുതലായവ കേന്ദ്രമാക്കി നടത്തിയിരുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. സൈക്കളിലായിരുന്നു അന്നത്തെ യാത്ര. സ്വാമിജിയാണ് ശ്രീ നീലകണ്ഠഗുരുപാദരുടെ പ്രഥമശിഷ്യന്‍. ഞാനാകട്ടെ ഗുരുപാദരുടെ ഗൃഹസ്ഥശിഷ്യന്‍മാരില്‍ ഒരാളും സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും സഹായിക്കാനും ശ്രീ നീലകണ്ഠഗുരുപാദര്‍ എനിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീനീലകണ്ഠ വിദ്യാപീഠത്തിന്റെ ഭരണസമിതി അംഗം, ശ്രീരാമദാസ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ സംസ്ഥാനസമിതിയംഗം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, 1991 സ്വാമിജി രൂപം നല്‍കിയ ഹിന്ദുമഹാ സമ്മേളന സ്മരണികയുടെ ചീഫ് എഡിറ്റര്‍, പുണ്യഭൂമി മാസികയുടെ ചീഫ് എഡിറ്റര്‍, സ്വാമിജിയുടെ പ്രഥമ ബാലകവിതാ സമാഹാരമായ ബാലകവിതാ മഞ്ജരിയുടെ പ്രസാധകന്‍ എന്നീ നിലകളില്‍ സ്വാമിജിയോടൊപ്പം പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്.

സ്വാമിജിയോടൊപ്പം പ്രഭാഷണത്തിനും മറ്റുമായി ധാരാളം യാത്രകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഗോകര്‍ണ്ണം വരെ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടു നടത്തിയ യാത്ര, കൊടൈക്കനാല്‍ മൂകാംബികാ യാത്രകള്‍ എന്നിവ പലതുകൊണ്ടും അവിസ്മരണീയങ്ങളത്രേ. രാമായണ വ്യാഖ്യാനവേളകളില്‍ നിരവധി രാത്രികള്‍ സ്വാമിജിയോടൊപ്പം പ്രശസ്തപണ്ഡിതനായിരുന്ന, അന്തരിച്ച ശ്രീ പാങ്ങപ്പാറ പ്രഭാകരന്‍ നായരും ഞാനും ചെലവഴിച്ചിട്ടുണ്ട്. സതീര്‍ത്ഥ്യന്‍, സ്വന്തം നാട്ടുകാരന്‍, സുഹൃത്ത് എന്നീ നിലകളില്‍ മറ്റു പലര്‍ക്കും ലഭിക്കാത്ത സ്വാതന്ത്ര്യവും സ്‌നേഹവും വാത്സല്യവും സ്വാമിജി എനിക്കു തന്നു. ചില സന്ദര്‍ഭങ്ങളില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഞങ്ങള്‍ തമ്മിലുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊക്കെ മറന്ന് അടുത്ത നിമിഷത്തില്‍ സന്തോഷപൂര്‍വ്വം പെരുമാറാന്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലായിരുന്നു. ആര്‍ദ്രതയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. സ്വന്തം ആരോഗ്യംപോലും വിസ്മരിച്ചുകൊണ്ട് എത്രയെത്ര പരാതികളാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.

ഭഗവത് ഗീതയിലെ ഒരു വാക്യഭാഗം അല്പം അര്‍ത്ഥഭേദത്തോടെ പകര്‍ത്തട്ടെ.

സയതീന്ദ്രഃ സുദുര്‍ല്ലഭഃ

ഗുരുവും ശിഷ്യനും

ആദ്ധ്യാത്മികാചാര്യന്മാരുടെയും പ്രശസ്തരായ സാംസ്‌കാരികനായകന്മാരുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ധന്യമാണ് കേരളത്തിന്റെ തെക്കേയറ്റത്തുള്ള തിരുവനന്തപുരം ജില്ല. അയ്യാവൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, നാരായണഗുരുദേവന്‍, അഭേദാനന്ദസ്വാമികള്‍, കരുണാകരഗുരു തുടങ്ങിയ ആധ്യാത്മികചാര്യന്മാരുടെ ജന്മഭൂമി തിരുവനന്തപുരം ജില്ലയാണ്. ശ്രീരാമദാസാശ്രമം സ്ഥിതിചെയ്യുന്ന സ്ഥലവും മഹാപുരുഷന്മാരുടെ സമാധിസ്ഥലമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

ശ്രീ നീലകണ്ഠഗുരുപാദര്‍ 1920ല്‍ ഓലക്കുടിലില്‍ ശ്രീരാമദാസാശ്രമം സ്ഥാപിച്ചതോടെ അദ്ദേഹം ബാഹ്യലോകവുമായുള്ള സകലബന്ധങ്ങളും ഉപേക്ഷിച്ചു. ക്രമേണഗുരുദേവന്റെ പ്രശസ്തി പുറംലോകത്തേക്കുവ്യാപിച്ചു. അദ്ദേഹത്തെ ദര്‍ശിക്കാനും അവിടത്തെ സവിശേഷരീതിയിലുള്ള ആരാധനാരീതിയും അഭിഷേകച്ചടങ്ങുകളുംകണ്ട് നിര്‍വൃതിയടയാനും, ധാരാളം ഭക്തജനങ്ങള്‍ വിവധസ്ഥലങ്ങളില്‍നിന്ന് ശ്രീരാമദാസാശ്രമത്തിലെത്തി. ഗുരുദേവന്‍ നല്കിയ ചാമ്പല്‍ (ഭസ്മം) നിരവധിപേര്‍ക്ക് ആശ്വാസം പകര്‍ന്നു. പലരുടെയും ആധ്യവ്യാധികള്‍ അതുകൊണ്ട് പരിഹൃതമായി.

ഒരു ചുട്ടിതോര്‍ത്തും ധരിച്ച്, ആധ്യാത്മികതയുടെ ഉജ്ജ്വല പ്രതീകമായി, ആശ്രമത്തിലെ അടുക്കളപ്പണിമുതല്‍ ആരാധനവരെയുള്ള സകലകര്‍മ്മങ്ങളും ചെയ്തുകൊണ്ടാണ് ആ ശ്രീരാമദാസഭക്തന്‍ കാലം കഴിച്ചത്. ലോകം ഒരു കുടുംബം എന്ന അര്‍ത്ഥപൂര്‍ണ്ണവും വേദപ്രോക്തവുമായ ആശയമായിരുന്നു അദ്ദേഹം ലോകത്തിനുനല്കിയ സന്ദേശം.

തന്റെ കാലശേഷം തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആശ്രമത്തിന്റെ ചുമതല ഏല്പിക്കുന്നതിനും അതിദുഷ്‌കരമായ ആരാധനാരീതികള്‍ നിലനിര്‍ത്തുന്നതിനും ശ്രീ നീലകണ്ഠഗുരുപാദര്‍ കണ്ടെത്തിയ ശിഷ്യനായിരുന്നു ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി. 1965മേയ് 26-ാം തീയതി നീലകണ്ഠഗുരുപാദര്‍ സമാധിയടഞ്ഞു.

ലോകാനുഗ്രഹാര്‍ത്ഥം ജീവിതം നയിക്കുന്ന തപസ്വിയും ജിവന്മുക്തനുമായ ഗുരുവും ആദ്ധ്യാത്മികതൃഷ്ണാപരിഹാരത്തിനുവേണ്ടി ഗുരുവിനെത്തേടി നടക്കുന്ന ശിഷ്യനും ഒരുമിച്ചുചേരുമ്പോഴാണ് ഇരുവരുടെയും ജന്മം സഫലമാകുന്നത്. ശ്രീരാമകൃഷ്ണപരമഹംസന്റെയും വിവേകാനന്ദന്റെയും സംഗമം അത്തരത്തിലൊന്നായിരുന്നു. തത്തുല്യമായ ഒന്നത്രേ ശ്രീനീലകണ്ഠഗുരുപാദരുടെയും ശിഷ്യനായ സ്വാമി സത്യാനന്ദസരസ്വതിയുടെയും സംഗമം. ഗുര്‍വനുഗ്രഹം, കഠിനമായ തപസ്യ, അന്യാദൃശമായ ഇച്ഛാശക്തി, അന്ധവിശ്വാസങ്ങള്‍ക്കും മാനസികാടിമത്തത്തിനും എതിരെ നടത്തിയ സന്ധിയില്ലാത്ത സമരം, അത്ഭുതകരമായ സരസ്വതീവിലാസം, ഏതുവിഷയവും യുക്തിയുക്തമായി അവതരിപ്പിക്കാനുള്ള സവിശേഷ സാമര്‍ത്ഥ്യം. സര്‍വ്വോപരി സകലരെയും വാത്സല്യത്തോടെയും കാരുണ്യത്തോടും സ്വീകരിക്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ട് പരിഹാസം നിര്‍ദ്ദേശിച്ചുകൊടുക്കുന്നതിലും കാട്ടിയ ആര്‍ദ്രഭാവം, മറ്റു സന്യാസിമാരില്‍നിന്ന് വ്യതിരിക്തമായ ജീവിതശൈലി, കര്‍മ്മമണ്ഡലം മുതലായവയാല്‍ കുറഞ്ഞകാലംകൊണ്ടുതന്നെ സത്യാനന്ദസരസ്വതി ലോകപ്രശസ്തനായി.

യുഗംപ്രതി വ്യത്യസ്തമാണ് ധര്‍മ്മങ്ങള്‍. അതുകൊണ്ടാണ് ആചാര്യന്മാരുടെ കര്‍മ്മമണ്ഡലങ്ങളും വ്യത്യസ്തമായിരിക്കുന്നത്. ആധുനികകാലത്ത് ആരാധനയും തപസ്സും മാത്രം പോരാ. തപോവാടങ്ങളില്‍നിന്ന് പുറത്തുവന്ന് അജ്ഞതയിലും അലസതയിലും മുഴുകി സ്വത്വവും പൈതൃകവും മറന്നുകിടക്കുന്ന ജനതയെ ബോധമതികളും കര്‍മ്മനിരതരും ധര്‍മ്മസംരക്ഷകരുമാക്കേണ്ട കര്‍ത്തവ്യംകൂടി ആധുനിക സന്യാസിക്കുണ്ട്. ഈ മഹത്തായ യുഗധര്‍മ്മമാണ് സത്യാനന്ദസരസ്വതി നാലരദശകമായി അവിശ്രമം നിര്‍വഹിച്ചുകൊണ്ടിരുന്നത്.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ShareTweetSend

Related News

സ്വാമിജിയെ അറിയുക

ഗുരുസ്മരണ – ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

സ്വാമിജിയെ അറിയുക

ലക്ഷ്മണോപദേശം – അവതാരിക

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies