ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഭീകരവാദം ഉയര്‍ത്തുന്നതെന്നും ആക്രമണത്തിന്റെ സംഘാടകരേയും സ്‌പോണ്‍സര്‍മാരേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും സമിതി വിലയിരുത്തി.
ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെ, എപ്പോള്‍, ആരാല്‍ ചെയ്യപ്പെട്ടാലും, ഭീകരവാദം കുറ്റകരവും നീതീകരിക്കാന്‍ കഴിയാത്തതുമാണ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികള്‍, സംഘാടകര്‍, ധനസഹായം നല്‍കുന്നവര്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യുഎന്‍ സുരക്ഷാ സമിതി ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്ക് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. പാക് നേതാക്കളുടെയും മന്ത്രിമാരുടേയും പരോക്ഷ പരാമര്‍ശങ്ങള്‍ ഇത് സാധൂകരിക്കുന്നതുമാണ്. ഭീകരാക്രമണത്തെ അപലപിച്ച് ലണ്ടനിലെ പാക് ഹൈക്കമ്മീഷന് പുറത്ത് ഇന്ത്യന്‍ പ്രവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. നിരപരാധികളെയാണ് തീവ്രവാദികള്‍ കൊന്നൊടുക്കിയതെന്നും ഈ ഭീകരത വളര്‍ത്തുന്നത് പാകിസ്താനിലെ ഇസ്ലാമിക ഭരണകൂടമാണെന്നും അവര്‍ പറഞ്ഞു.
Discussion about this post