Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

രണ്ടാം നരേന്ദ്രനിലൂടെ ഭാരതം പുതിയ യുഗത്തിലേക്ക്

by Punnyabhumi Desk
May 21, 2014, 02:11 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

narendra-pbലോകത്തിന്റെ നെറുകയിലേക്ക് ഭാരതം ആദ്യ ചുവടുവയ്ക്കുകയാണ്. സഹസ്രാബ്ദങ്ങളായി സനാതനധര്‍മ്മത്തിന്റെ പവിത്രമൂല്യങ്ങളെ അന്തര്‍ധാരയായി വഹിച്ചുകൊണ്ടുപോകുന്ന ഒരു രാഷ്ട്രം അതിന്റെ പൂര്‍വ്വകാലമഹിമകളെ വീണ്ടെടുക്കാനുള്ള പുതിയ യുഗസംക്രമണത്തിന്റെ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സ്വാമി വിവേകാനന്ദന്‍ ഉറങ്ങിക്കിടന്ന ഭാരതത്തെ വിളിച്ചുണത്തിയത് ഋഷിബോധത്തിന്റെ ഉജ്ജ്വലമായ വാക്പ്രവാഹത്തില്‍നിന്നായിരുന്നു. അവിടെനിന്നാണ് അടിമഭാരതം സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് പറന്നുയര്‍ന്നത്. സ്വതന്ത്രഭാരതത്തില്‍ ഒരു ഇടക്കാലമൊഴിച്ചാല്‍ ജനകോടികളുടെ ഹൃദയവ്യസനം അറിയാനും ദരിദ്രനാരായണന്മാരുടെ കണ്ണീരൊപ്പാനും സമഭാവനയുടെ ദര്‍ശനം മുന്നോട്ടുകൊണ്ടുപോകാനും ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. അവിടെയാണ് നരേന്ദ്ര ദാമോദര്‍ ദാസ്‌മോഡി എന്ന സ്വയംസേവകന്‍ ഭാരതത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.

ഭാരതം കാത്തുസൂക്ഷിക്കുന്ന എല്ലാ മൂല്യങ്ങളും ആത്മാവിലേറ്റിയാണ് അദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ അവരോധിതനാകുന്നത്. പദവിയല്ല ഉത്തരവാദിത്തമാണ് വലുത് എന്ന മോഡിയുടെവാക്കുകള്‍ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും പാഠമാകേണ്ടതാണ്. പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമെന്നാണ് ഭാരതം മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം. അതുകൊണ്ടാണ് വിജയത്തിന്റെ ഉജ്ജ്വലമുഹൂര്‍ത്തത്തില്‍ അമ്മയുടെ അനുഗ്രഹം തേടി അദ്ദേഹം എത്തിയത്. ഇന്നലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ നടന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയോഗം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. മോഡിയുടെ കൃപകൊണ്ടാണ് താന്‍ ഇവിടെയിരിക്കുന്നതെന്ന് ബി.ജെ.പിസ്ഥാപകനേതാവ് എല്‍.കെ.അദ്വാനിയുടെ പരാമര്‍ശമാണ് ആ രംഗങ്ങളിലേക്ക് നയിച്ചത്. അദ്വാനി അങ്ങനെ പറയരുതായിരുന്നു എന്നുപറഞ്ഞ മോഡി ഭാരതത്തെപ്പോലെ ബി.ജെ.പിയും തനിക്ക് അമ്മയാണ്. അമ്മയ്ക്കുവേണ്ടി ചെയ്യുന്നപ്രവര്‍ത്തനം സേവനമാണെന്ന് പറയുമ്പോള്‍ മോഡികളുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മ എന്ന ഭാരതീയ സങ്കല്പത്തിന്റെ ഹിമവല്‍സദൃശമായ വലുപ്പമാണ് മോഡി അതിലൂടെ വെളിപ്പെടുത്തിയത്. സെന്‍ട്രല്‍ ഹാളിലേക്ക് കടക്കുന്നതിന് മുമ്പ് പടികളില്‍ അദ്ദേഹം നമസ്‌കരിക്കുകയായിരുന്നു. സ്വതന്ത്രഭാരതത്തിന്റെയോ അതിനുമുമ്പോ ഇത്തരം ഒരു രംഗത്തിന് രാഷ്ട്രം സാക്ഷ്യം വഹിച്ചിട്ടില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെയാണ് അദ്ദേഹം പ്രണമിച്ചത്.

ദരിദ്രനായ ഒരച്ഛന്റെ മകനായിപിറന്ന തനിക്ക് ഈ സ്ഥാനത്ത് എത്താന്‍കഴിഞ്ഞത് ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് മോഡി പറയുമ്പോള്‍ അത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ മഹത്വംകൂടിയാണ്. സമ്പത്തിന്റെയോ ജാതിയിടെയോ ഒന്നും പിന്‍ബലമില്ലാതെ ഒരു മനുഷ്യന് എങ്ങനെ എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് വിജയത്തിലെത്താം എന്നതിന്റെ ഉദാഹരണംകൂടിയാണ് മോഡി. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും പ്രതിസന്ധികളെ നേരിടാനുള്ള കരുത്തുമാണ് അദ്ദേഹത്തെ ഭാരതത്തിന്റെ പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലേറുന്നു എന്ന സവിശേഷതയും ബി.ജെ.പി.യുടെ വിജയത്തിനുണ്ട്. അവിടെയാണ് മോഡി എന്ന വിജയശില്പി ചരിത്രംസൃഷ്ടിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന അരവിന്ദമഹര്‍ഷിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. നരേന്ദ്രമോഡിയിലൂടെ ഭാരതം പുതിയൊരു യുഗത്തിലേക്ക് മുന്നേറുമെന്ന് ഉറപ്പാണ്. അദ്ദേഹം ബി.ജെ.പിയുടെ വിജയം ഭാരതത്തിന്റെ വിജയമെന്നാണ് വിശേഷിപ്പിച്ചത്. വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന വാക്കുകള്‍ മോഡിയുടെ ഹൃദയത്തില്‍നിന്നാണ് പുറപ്പെട്ടതെന്നുറപ്പാണ്. ഭാരതത്തെ അറിഞ്ഞ, ദരിദ്രനാരായണന്മാരുടെ കണ്ണീരുപ്പു രുചിച്ച മോഡിക്ക് രാഷ്ട്രഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാനാകും. അത് അറിയാനുള്ള ആറാം ഇന്ദ്രിയം മോഡിക്കുണ്ട് എന്നതാണ് ഭാരതത്തിന്റെ പ്രതീക്ഷയും ഭാഗ്യവും. സ്ത്രീകള്‍ പൂജിക്കപ്പെടുന്നിടം സ്വര്‍ഗ്ഗസമാനമാകുമെന്ന ഭാരതീയ ചിന്തയുടെ പരിമളം മോഡിയുടെ വാക്കുകളില്‍ നിറഞ്ഞത് അതുകൊണ്ടാണ്. അദ്ദേഹം ബി.ജെ.പിയുടെ വിജയത്തെ സമര്‍പ്പിച്ചത് രാജ്യത്തെ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കുംകൂടിയായത് അതുകൊണ്ടാണ്.

ഈ യുഗപ്പിറവിയില്‍ ഭാരതത്തിലെ ജനകോടികള്‍ക്കൊപ്പം പുണ്യഭൂമിയും അതിരറ്റ ആഹ്ലാദം പങ്കിടുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies