Tuesday, May 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമലയിലേക്കുള്ള ശര്‍ക്കര നീക്കം: തൊഴില്‍ തര്‍ക്കം പരിഹരിച്ചു

by Punnyabhumi Desk
Nov 4, 2017, 03:00 pm IST
in കേരളം

പത്തനംതിട്ട: മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് അപ്പം, അരവണ നിര്‍മാണത്തിനായി സന്നിധാനത്ത് ശര്‍ക്കര എത്തിക്കുന്ന വിഷയത്തില്‍ ട്രാക്ടര്‍ ഉടമകളും തൊഴിലാളികളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹരിച്ചു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരം എല്ലാ ട്രാക്ടര്‍ ഉടമകളും തൊഴിലാളികളുടെ വേതനം രണ്ടാഴ്ചയിലൊരിക്കല്‍ കൃത്യമായി നല്‍കും.
ഇക്കാര്യത്തില്‍ ട്രാക്ടര്‍ ഉടമകളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായാല്‍ ജില്ലാ ലേബര്‍ ഓഫീസറുമായി ബന്ധപ്പെട്ട് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കി.

പമ്പയിലും സന്നിധാനത്തും കയറ്റിറക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന എല്ലാ സംഘടനകളും തൊഴിലാളികളുടെ വേതനം ട്രാക്ടര്‍ ഉടമകള്‍ ആര്‍ക്കാണ് കൈമാറേണ്ടത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ നല്‍കും. ഇവരില്‍ നിന്ന് ട്രാക്ടര്‍ ഉടമകള്‍ വൗച്ചറുകള്‍ ഒപ്പിട്ട് വാങ്ങണം. ജില്ലാ ലേബര്‍ ഓഫീസറുടെ ഇടപെടലിലൂടെ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളുണ്ടായാല്‍ ഇക്കാര്യങ്ങള്‍ ഉടന്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും തീരുമാനമായി.

നിലവില്‍ ട്രാക്ടറുകള്‍ക്ക് പകല്‍ മാത്രമേ സര്‍വീസ് നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കിയിട്ടുള്ളു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന ജില്ലാ കളക്ടറുടെ അവലോകന യോഗത്തില്‍ വനം വകുപ്പ് അറിയിച്ചതു പ്രകാരം രാത്രി എട്ടു വരെ ട്രാക്ടറുകള്‍ ഓടുന്നതിന് അനുവദിക്കും. കൂടുതല്‍ സമയം ആവശ്യമുള്ളപക്ഷം വനം വകുപ്പുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാന പ്രകാരമുള്ള വേതനവും മറ്റ് സൗകര്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ട്രാക്ടര്‍ ഉടമകള്‍ അറിയിച്ചു.

കൂലി കൃത്യസമയത്ത് ലഭിക്കാത്തതു മൂലമാണ് മിക്ക തൊഴിലാളികളും ശര്‍ക്കര കയറ്റുന്ന ജോലി ഉപേക്ഷിച്ച് പോയതെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. 250 തൊഴിലാളികളെയാണ് തുടക്കത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പമ്പയില്‍ എത്തിച്ചത്. ഇപ്പോള്‍, 80 തൊഴിലാളികള്‍ മാത്രമാണ് അവശേഷിക്കുന്നത്. വേതനം കൃത്യമായി ലഭിക്കുമെന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തില്‍ ആവശ്യത്തിന് തൊഴിലാളികളെ ഉടന്‍ പമ്പയില്‍ എത്തിക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ ഉറപ്പു നല്‍കി.

സീസണില്‍ പ്രതിദിനം 40,000 കിലോ ശര്‍ക്കരയാണ് അപ്പം, അരവണ നിര്‍മാണത്തിന് സന്നിധാനത്ത് ആവശ്യം വരുന്നത്. സീസണിലേക്ക് ആവശ്യമുള്ള ഏകദേശം 45 ലക്ഷം ടണ്‍ ശര്‍ക്കരയും സീസണിനു മുന്‍പ് തന്നെ സന്നിധാനത്ത് എത്തിക്കേണ്ടതുണ്ട്. തൊഴില്‍ തര്‍ക്കം പരിഹരിച്ചതോടെ ശര്‍ക്കര നീക്കം സുഗമമായി നടത്തുന്നതിന് എല്ലാ സഹകരണവും നല്‍കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കളും ട്രാക്ടര്‍ ഉടമകളും തൊഴിലാളികളും യോഗത്തില്‍ ഉറപ്പു നല്‍കി.

ട്രാക്ടറുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നും അപകടകരമായ രീതിയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ചരക്ക് കയറ്റി പോകുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കോടിക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമല മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് നിസാരമായ തര്‍ക്കങ്ങള്‍ ഒഴിവാക്കി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി തൊഴിലാളി സംഘടനകളും ട്രാക്ടര്‍ ഉടമകളും മുന്നോട്ടു പോകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡോ.സതീഷ് ബിനോ, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാം, ജില്ലാ ലേബര്‍ ഓഫീസര്‍ പി. സൗദാമിനി, സിഐടിയു പ്രതിനിധി എസ്. ഹരിദാസ്, ബിഎംഎസ് പ്രതിനിധി ജി. സതീഷ് കുമാര്‍, ഐഎന്‍ടിയുസി പ്രതിനിധികളായ ആര്‍. സുകുമാരപിള്ള, ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, എഐടിയുസി പ്രതിനിധി എം.വി. വിദ്യാധരന്‍, ട്രാക്ടര്‍ ഉടമ സംഘടനാ പ്രതിനിധികളായ ടി. ഷെഫീക്ക്, സജിത് ജോയ്, കെ. രതീഷ് കുമാര്‍, വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ കബീര്‍, രാധാകൃഷ്ണന്‍, കെ.ശശികുമാര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies