ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരന്റേയും മേല്‍വിലാസം ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇ.മാപ്പ് പദ്ധതി വരുന്നു. തപാല്‍ വകുപ്പുമായി സഹകരിച്ചുകൊണ്ടാണ് പുതിയപദ്ധതിക്കു രൂപംനല്‍കിയിട്ടുള്ളത്.
ഗൂഗിള്‍ മാപ്പ് രൂപത്തില്‍ ഇ മാപ്പിലൂടെയാണ് പൗരന്‍മാരുടെ താമസ സ്ഥലം അടക്കമുളള കാര്യങ്ങള്‍ ഡിജിറ്റലായി ലഭ്യമാകും. പരീക്ഷണ അടിസ്ഥാനത്തില്‍ ഡല്‍ഹി, നോയ്ഡ എന്നിടങ്ങളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്.
ആധാര്‍ നമ്പര്‍ പോലെ പ്രത്യേക നമ്പറും മേല്‍വിലാസത്തിന് നല്‍കും. മാപ്പ് മൈ ഇന്ത്യ എന്ന സ്വകാര്യ മാപ്പിങ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് സൂചന. മേല്‍വിലാസങ്ങള്‍ കണ്ടുപിടിക്കാനും സഞ്ചാരികള്‍ക്ക് സ്ഥലങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാനും ഇത് സഹായകമാകുമെന്ന് മാപ്പ് മൈ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കുന്നു.
Discussion about this post