Tuesday, May 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അന്താരാഷ്ട്ര വ്യാപാരമേള: വെള്ളിത്തിളക്കത്തില്‍ കേരളം

by Punnyabhumi Desk
Nov 28, 2017, 05:43 pm IST
in കേരളം

ന്യൂഡല്‍ഹി : പ്രഗതിമൈതാനിയില്‍ നടന്ന 37-ാമതു ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ വെള്ളിത്തിളക്കവുമായി കേരളം. സംസ്ഥാന സര്‍ക്കാരുകളുടെ പവിലിയന്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ പവിലിയനുള്ള വെള്ളി മെഡല്‍ കേരളത്തിനു ലഭിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സി.ആര്‍. ചൗധരിയില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. അസമിനാണു മികച്ച പവിലിയനുള്ള സ്വര്‍ണ മെഡല്‍.

സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ എന്ന ആശയത്തില്‍ നടത്തിയ മേളയില്‍ ‘സ്റ്റാര്‍ട്ട്അപ്പ് കേരള’ എന്ന ആശയത്തിലാണു കേരള പവിലിയന്‍ രൂപകല്‍പ്പന ചെയ്തത്. ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ വിജയവഴിയിലെ പുത്തന്‍ അധ്യായമാണ് ഇത്തവണത്തെ വെള്ളി നേട്ടം. ഇതുവരെ എട്ടു തവണ സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും കേരളത്തിനു ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ചയുടെ നേര്‍ചിത്രമായിരുന്നു കേരള പവിലിയന്‍. വൈവിധ്യംകൊണ്ടും ആശയ സമ്പത്തുകൊണ്ടും ഒന്നിനൊന്നു മികച്ചവയായിരുന്നു എല്ലാ സ്റ്റാളും. കേരളത്തിന്റെ തനതു വിഭവങ്ങളുമായെത്തിയ വാണിജ്യ സ്റ്റാളുകളും വ്യാപാര മേളയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, വ്യവസായ വകുപ്പ്, കേരള പൊലീസ്, പഞ്ചായത്ത് വകുപ്പ്, ടെക്‌നോപാര്‍ക്ക്, ഹാന്‍ഡ്‌ലൂം ഡയറക്ടറേറ്റ്, കുടുംബശ്രീ, ടൂറിസം വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവരാണു തീം സ്റ്റാളുകള്‍ അവതരിപ്പിച്ചത്.
ഫിഷറീസ് സാഫ്, ഹാന്റെക്‌സ്, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കേരള സ്‌റ്റേറ്റ് ബാംബൂ മിഷന്‍, ഫോറസ്റ്റ് ആന്‍ഡ് വനശ്രീ, മാര്‍ക്കറ്റ്‌ഫെഡ്, കൈരളി, പട്ടികവര്‍ഗ വികസന വകുപ്പ്, പഞ്ചായത്ത് വകുപ്പ് എന്നിവരുടെ വാണിജ്യ സ്റ്റാളുകള്‍ മേളയ്‌ക്കെത്തിയവരുടെ മുഖ്യ ആകര്‍ഷണമായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കേരള പവിലിയന്‍ രൂപകല്‍പ്പന ചെയ്തതു പ്രമുഖ ശില്‍പ്പി ജിനനാണ്.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies