കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന രോഗത്തിന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അബിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. യുവനടന്‍ ഷെയന്‍ നിഗം മകനാണ്.
മിമിക്രി രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി സ്വതസിദ്ധമായ ശൈലിയിലൂടെ മിമിക്രി രംഗത്ത് അറിയപ്പെടുന്നയാളായി മാറുകയായിരുന്നു. ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ ഹരംകൊള്ളിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി.
നീണ്ട ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അബി സിനിമാരംഗത്തേക്ക് മടങ്ങിയെത്തിയിരുന്നു.
Discussion about this post