Tuesday, May 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഏകോപിത പദ്ധതികള്‍ തയ്യാറാക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Dec 5, 2017, 05:02 pm IST
in കേരളം

തിരുവനന്തപുരം: ജില്ലാ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ ഏകോപിത പ്രൊജക്ടുകള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. ജില്ലാ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഏകോപിത പ്രൊജക്ടുകളുടെ എണ്ണവും ഗുണമേ•യും വിലയിരുത്തപ്പെടും. ഈ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന വികസന കൗണ്‍സില്‍ ജില്ലാ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാതല പദ്ധതികള്‍ ജനുവരി മൂന്നാംവാരം സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധ സമിതി മുമ്പോകെ അവതരിപ്പിക്കണം. അതിനുശേഷം സംസ്ഥാന വികസന കൗണ്‍സില്‍ ചേര്‍ന്ന് പദ്ധതികള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കലക്ടര്‍മാരുമായുളള വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ജില്ലാ പദ്ധതി രൂപീകരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശഭരണ മന്ത്രി കെ.ടി. ജലീല്‍, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍, ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും വലിയ മാറ്റം വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ 15നു മുമ്പ് എല്ലാ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചു. അതിനാല്‍ പദ്ധതി നിര്‍വ്വഹണത്തിന് ഒമ്പതു മാസത്തിലേറെ സമയം കിട്ടി. ജില്ലാ ആസുത്രണ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമുണ്ടായത്.

ഈ മാറ്റത്തിന്റെ തുടര്‍ച്ചയായി അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം തന്നെ പദ്ധതി നിര്‍വ്വഹണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. പദ്ധതി ആസുത്രണ പ്രവര്‍ത്തനം ഇപ്പോള്‍ തന്നെ ആരംഭിക്കണം. ഗ്രാമസഭകളുടെയും വാര്‍ഡു സഭകളുടെയും യോഗങ്ങള്‍ ജനുവരി അവസാനത്തോടെ ചേരുന്നതിന് ക്രമീകരണം ഉണ്ടാക്കണം. എങ്കിലെ 2018 ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അടുത്ത വര്‍ഷത്തെ പദ്ധതി ജില്ലാ ആസുത്രണ സമിതിക്ക് സമര്‍പ്പിച്ച് അംഗീകാരം നേടാന്‍ കഴിയൂ.

ജില്ലാ പദ്ധതി നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തു വേണം പ്രാദേശിക സര്‍ക്കാരുകള്‍ അടുത്ത വാര്‍ഷിക പദ്ധതി തയ്യാറാക്കേണ്ടത്. അതിനാല്‍ ഗ്രാമസഭകളും വാര്‍ഡുസഭകളും ചേരുന്നതിനു മുമ്പ് ജില്ലാ പദ്ധതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജില്ലാ പദ്ധതികള്‍ ആസുത്രണ രംഗത്ത് സ്വാഗതാര്‍ഹമായ വലിയ മാറ്റമുണ്ടാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികളുടെ ഏകോപനമാണ് ജില്ലാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം ഏകോപനം വികസനത്തിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കും. വിവിധ വികസന ഏജന്‍സികള്‍ കൂട്ടായി ഏറ്റെടുക്കുന്ന നിരവധി ഏകോപിത സമഗ്ര പ്രൊജക്ടും ജില്ലകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാരിന്റെ മാര്‍ഗ്ഗരേഖയ്ക്ക് അനുസൃതമായാണ് ഓരോ മേഖലയുടെയും ജില്ലാ പദ്ധതി തയ്യാറാക്കുന്നതെന്ന് ജില്ലാ ആസുത്രണ സമിതികള്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies