Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മോദി സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി.നദ്ദ

by Punnyabhumi Desk
Jun 26, 2023, 04:23 pm IST
in കേരളം

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ കേരളത്തിലെ ഹൈവേകള്‍ വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി.നദ്ദ പറഞ്ഞു. ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാല്‍ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 1,266 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര എളുപ്പത്തിലാകും.

മോദി സര്‍ക്കാര്‍ രാജ്യത്താകെ 54,000 കിലോമീറ്റര്‍ ദൂരം ദേശീയപാത നിര്‍മ്മിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകള്‍ ആറ് വരിയാക്കി മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വന്ദേഭാരത് ട്രെയിന്‍ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് റെയില്‍വെ ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റര്‍ പാളമാണ് റെയില്‍വെ നിര്‍മ്മിച്ചതെങ്കില്‍ ഇപ്പോള്‍ അത് 14 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചെന്നും ജെപി നദ്ദ പറഞ്ഞു.

രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്ന് വര്‍ഷമായി നല്‍കുന്നു. യൂറോപ്പിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഈ സംഖ്യ. നാല് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ശൗചാലയങ്ങള്‍ സ്ത്രീകളുടെ അഭിമാനത്തിന്റെ വിഷയമാണ്.11 കോടി ടോയിലറ്റ് മോദി സര്‍ക്കാര്‍ പണിതു നല്‍കി. രണ്ട് ലക്ഷത്തി നാല്‍പ്പത്തിമൂന്നായിരം ടോയിലറ്റുകളാണ് കേരളത്തില്‍ പണി കഴിപ്പിച്ചത്. ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ്. 50 കോടി ജനങ്ങള്‍ക്കാണ് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. കേരളത്തില്‍ 22 ലക്ഷം പേര്‍ക്ക് ഈ ആനുകൂല്യം കിട്ടുന്നത്. ജല്‍ ജീവന്‍ മിഷനില്‍ 9 കോടി പേര്‍ക്ക് സൗജന്യ കുടിവെള്ളം എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. 20 ലക്ഷത്തി മുപ്പതിമൂന്നായിരം കര്‍ഷകര്‍ക്കാണ് കേരളത്തില്‍ കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മോദി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

കൊവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇന്ന് സാമ്പത്തികമായി മുന്നേറുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്നാണ് ഐഎംഎഫ് പറയുന്നത്. ലോകത്തില്‍ ഏറ്റവും കുറവ് വിലവര്‍ദ്ധനവുള്ള രാജ്യം ഇന്ത്യയാണ്. ലോകരാജ്യങ്ങള്‍ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നത് രാജ്യത്തിന്റെ പുരോഗതി മനസിലാക്കിയാണ്. മോദിയുടെ ഭരണത്തില്‍ സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി. കയറ്റുമതിയുടെ കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

ഫോട്ടോ സെഷന് വേണ്ടി മാത്രമാണ് പാട്‌നയിലെ സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യമെന്ന് ജെപി നദ്ദ പറഞ്ഞു. ലോകനേതാക്കള്‍ നരേന്ദ്രമോദിയെ അംഗീകരിക്കുമ്പോള്‍ പ്രതിപക്ഷത്തുള്ള ചിലര്‍ കുറ്റം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിന്‍മുറക്കാരന്‍ രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പോയി ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് പറയുന്നു. കുടുംബവാഴ്ചയാണ് ഇന്ത്യയില്‍ ഇല്ലാതായതെന്ന് രാഹുല്‍ മനസിലാക്കണം. മറ്റെല്ലാ പാര്‍ട്ടികളും അവരുടെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇന്ത്യയുടെ വികസനത്തിന് മോദിക്ക് തന്നെ പ്രധാനമന്ത്രിയാവണം.

കേരളം ഇന്ന് മൂന്നര ലക്ഷം കോടി രൂപ കടക്കെണിയിലാണ്. സംസ്ഥാനം അഴിമതിയുടെ കൂത്തരങ്ങായി മാറികഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. രാജ്യത്ത് 35 പേര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോള്‍ അതില്‍ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്‍, ശോഭാ കരന്തലജെ, കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹ പ്രഭാരി രാധാ മോഹന്‍ അഗര്‍വാള്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് പ്രവര്‍ത്തകര്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. കണ്ണന്‍മൂലയിലെ ചട്ടമ്പി സ്വാമികളുടെ സ്മാരകത്തിലും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു.

Share1TweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies