Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരള പോലീസിന്റെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരം: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 3, 2023, 01:18 pm IST
in കേരളം

തിരുവനന്തപുരം: കേരള പോലീസിന്റെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമാണെന്നും പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരിയുടേയും ഘട്ടത്തില്‍ കേരളം ഇത് അനുഭവിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിഘട്ടങ്ങളില്‍ നാടിനാകെ തുണയാകുന്ന, സാമൂഹ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സേനയായി അനുഭവത്തിലൂടെ കേരള പോലീസിനെ ജനങ്ങള്‍ കാണുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളെ നേര്‍വഴിക്കു നയിക്കല്‍, വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കല്‍, അഗതികള്‍ക്ക് ആശ്രയം നല്‍കല്‍ തുടങ്ങിയവയല്ലാം പോലീസിനു ചെയ്യാനാകുമെന്നു വിവിധ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുന്നു. സാമൂഹ്യപ്രതിബന്ധതയോടെയുള്ള ഇടപെടലുകളാണ് ഇവയെല്ലാം. ഇത് ഇനിയും തുടരണം. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ പോലീസ് സംവിധാനത്തില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച കണ്‍വിക്ഷന്‍ റേറ്റ് നേടാന്‍ കഴിഞ്ഞ സേനയാണു കേരള പോലീസ്.

കുറ്റാന്വേഷണത്തില്‍ ആധുനിക സാങ്കേതികവിദ്യ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതും കേരള പോലീസാണ്. ഇന്റര്‍നെറ്റും ഫൈബര്‍ കണക്റ്റിവിറ്റിയുമില്ലാത്ത ഒരു പോലീസ് സ്റ്റേഷനും കേരളത്തില്‍ ഇന്ന് ഇല്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കുന്നതിനുള്ള സാങ്കേതികവിദ്യ കേരള പോലീസിനുണ്ട്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ രംഗത്തു കേരള പോലീസ് ആര്‍ജിച്ച മികവും എടുത്തുപറയത്തക്കതാണ്.

ആധുനികലോകത്തിന് അനുയോജ്യമായ വിധത്തില്‍ നൂതന സാങ്കേതികവിദ്യകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കേരള പോലീസിനു കഴിയുന്നുവെന്നത് അഭിമാനകരമാണ്. പോലീസ് സേനയില്‍ ആവശ്യത്തിനു മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണു സര്‍ക്കാരിനുള്ളത്. ഒട്ടേറെ പുതിയ നിയമനങ്ങള്‍ ഇക്കാലയളവില്‍ സേനയില്‍ നടത്തി. പുതിയൊരു ബാച്ചിന്റെ പരിശീലനത്തിന് നവംബര്‍ ഒന്നിനു തുടക്കമായി. കഴിഞ്ഞ ദിവസമാണ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് 200 പേര്‍ക്കുള്ള നിയമന ഉത്തരവു പുറപ്പെടുവിച്ചത്. ഇപ്പോള്‍ 4552 വനിതാ പോലീസ് ഉദ്യോഗസ്ഥരാണു വിവിധ റാങ്കുകളിലായി കേരള പോലീസിലുള്ളത്. വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയെന്നതാണു സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies