Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരത : രാഷ്ട്രപതി

by Punnyabhumi Desk
Aug 15, 2010, 12:15 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അക്രമത്തിന്റെ പാത ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ മാവോവാദികളോട് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ആഗോള സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരതയാണെന്ന് പറഞ്ഞ രാഷ്ട്രപതി, അതിനെ പരാജയപ്പെടുത്താന്‍ എല്ലാരാജ്യങ്ങളും ഒന്നിക്കണമെന്നും ഭീകരര്‍ക്ക് താവളങ്ങളും സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പറഞ്ഞു.

മാവോവാദി ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ ക്രിയാത്മകമായ വികസനശ്രമങ്ങളുണ്ടാവണം. അവരെ വികസനത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ എല്ലാവരും മുന്നോട്ടുവരുമെന്ന് രാഷ്ട്രപതി പ്രതീക്ഷ പ്രകടിപ്പിച്ചു.
കഠിനാധ്വാനത്തോടെയും ക്ഷമയോടെയുമുള്ള പ്രവൃത്തികളാണ് രാഷ്ട്രനിര്‍മാണത്തിന് ആവശ്യം. ഒരേലക്ഷ്യവും പ്രശ്‌നങ്ങള്‍ക്ക് നേരെ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള മനഃസ്ഥിതിയും ഉണ്ടാവണം. മാവോവാദിപ്രശ്‌നം പരിഹരിക്കാന്‍ അനുരഞ്ജനത്തിന്റെ മാര്‍ഗമാണ് വേണ്ടത്. ചര്‍ച്ചയാണ് ഇതിനുള്ള ഏറ്റവും നല്ലവഴി. മറ്റുള്ളവരെ ശ്രദ്ധയോടെ കേട്ടും പരസ്​പര വീക്ഷണങ്ങളെ ബഹുമാനിച്ചും പരസ്​പരം മനസ്സിലാക്കിയും മുന്നിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നമുക്കുകഴിയും- രാഷ്ട്രപതി പറഞ്ഞു.

ലോകസമാധാനത്തിനും സുസ്ഥിതിക്കും സുരക്ഷയ്ക്കും ഭീഷണി ഭീകരതയാണ്. ലോകത്തിന്റെ അഭിവൃദ്ധിക്ക് സമാധാനം അത്യന്താപേക്ഷിതമാണ്. ഇതിന് എല്ലാ ലോകരാഷ്ട്രങ്ങളും യോജിച്ചു നില്‍ക്കണം- അവര്‍ ആഹ്വാനം ചെയ്തു.

നയങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ അധികാരത്തെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം. അഴിമതിയെ വെച്ചുപൊറുപ്പിക്കാതിരിക്കുകയും പൊതുജന സേവനത്തിന് ഉന്നത മാനദണ്ഡങ്ങള്‍ പുലര്‍ത്തുകയും ചെയ്താല്‍ കാര്യക്ഷമമായ ഭരണം സാധ്യമാകും. ഇത് വികസനവും വളര്‍ച്ചയും ഇരട്ടിയാക്കും- രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഭൗതികതയ്ക്ക് പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിയമം അനുസരിക്കുകയും ധാര്‍മിക ഉന്നതിക്കായി പ്രയത്‌നിക്കുകയും വേണം. ശക്തമായ കുടുംബബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സാമൂഹിക മനസ്സാക്ഷിയും തകര്‍ച്ചയിലാണ്. ചില സാമൂഹിക തിന്മകള്‍ നിലനില്‍ക്കുന്നു. ഇതിന് മാറ്റമുണ്ടാകണം – അവര്‍ പറഞ്ഞു.

ShareTweetSend

Related News

ദേശീയം

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

ദേശീയം

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

ദേശീയം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies