വാഴൂര്‍: പതിനേഴാം മൈല്‍ ഇലഞ്ഞിക്കല്‍ കോവിലില്‍ പുനരുദ്ധരിച്ച പുതിയ ശ്രീകോവിലിന്റെ പ്രതിഷ്ഠാമഹോത്സവം ഇന്നു നടക്കും. 300 വര്‍ഷം പഴക്കമുള്ള ഇലഞ്ഞി മരമാണ് ക്ഷേത്രത്തിലെ പ്രധാന പ്രത്യേകത. പ്രതിഷ്ഠാ ചടങ്ങിന് തന്ത്രി പുലിയന്നൂര്‍ നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് താഴികക്കുടം പ്രതിഷ്ഠ, മഹാപ്രസാദമൂട്ട് എന്നിവയും നടക്കും. രാത്രി 7.30 ന് കുംഭപൂജ, വില്‍പാട്ട്, ഒമ്പതിന് ധര്‍മ ദൈവ പൂജ, 9.30 ന് രാത്രി പൊങ്കാല, 11.30 ന് കുരുതി എന്നിവ നടക്കും.
Discussion about this post