ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് 14-ന് വിഷു ആഘോഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫ്രാങ്ക്ഫര്‍ട്ട് വൈസ് പ്രസിഡന്റ് സദാനന്ദന്‍ നാരായണന്‍ നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജയാ നാരായണ സ്വാമി ഒരുക്കിയ വിഷുക്കണി ഹ്യദ്യമായിരുന്നു. തുടര്‍ന്ന് കവിതാ രമേശ് ഈശ്വര പ്രാര്‍ത്ഥന നടത്തി. ലക്ഷ്മി ബിജു, ശ്രീമയി രമേഷ്, ആദിത്യ ബിജു, അക്ഷയ വാസുദേവ് എന്നിവര്‍ വിഷു അവതരണം നടത്തി. തുടര്‍ന്ന് ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, സംഗീതം, മിമിക്രി എന്നീ പപരിപാടികള്‍ നടന്നു
Discussion about this post