തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യു.ഡി.എഫ് അധികാരത്തില്‍വരാന്‍ കാരണം ലീഗിന്റെ വിട്ടുവീഴ്ചാ മനോഭാവമാണെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ കെ.പി.എ മജീദിന്റെ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്റെ മറുപടി. യു.ഡി.എഫില്‍ ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുന്നത് കോണ്‍ഗ്രസ്സാണെന്നും ലീഗിനെ പരസ്യപ്രസ്താവനയിലൂടെ ഒരു കോണ്‍ഗ്രസ് നേതാക്കളും വ്രണപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വിമര്‍ശനങ്ങളും പരസ്യപ്രസ്താവനകളും അവസാനിപ്പിക്കുന്നതാണ് മുന്നണിയുടെ നിലനില്‍പ്പിന് നല്ലത്. ആര്യാടനെതിരെ ഫ്ലാക്‌സ് ബോര്‍ഡുകള്‍ പതിച്ചത് ഒട്ടും ശരിയായില്ല. ആത്മാഭിമാനം പണയപ്പെടുത്തി മുന്നണിയില്‍ തുടരുവാന്‍ കോണ്‍ഗ്രസ്സിനും ആഗ്രഹമില്ലെന്ന മുന്നറിയിപ്പും ഹസ്സന്‍ നല്‍കി.
അഞ്ചാംമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്ക് ലീഗിന്റെ മറുപടി വന്നത് ശനിയാഴ്ചയാണ്. മുസ്‌ലീംലീഗിന് അഞ്ചാംമന്ത്രി അവകാശപ്പെട്ടതാണെന്നും അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ കെ.പി.എ മജീദ് ഒരുപടികൂടി മുന്നോട്ടുപോയി. എന്തും സഹിച്ചും ക്ഷമിച്ചും അധികകാലം ഒരു സംവിധാനത്തിനകത്ത് തുടരുമെന്ന് ആരും കരുതേണ്ടെന്ന മുന്നറിയിപ്പും.
അഞ്ചാം മന്ത്രിയെ ലീഗിന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്നപ്പോഴും മിണ്ടാതിരുന്ന ലീഗ് നേതൃത്വം ഒടുവില്‍ പാര്‍ട്ടിയുടെ തട്ടകത്തില്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കുകയായിരുന്നു. മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് മലപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിലാണ് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ്സിലെ വിമര്‍ശകവിഭാഗത്തിനും ചില സാമുദായിക സംഘടനകള്‍ക്കും മറുപടിയുമായി രംഗത്തുവന്നത്.
Discussion about this post