കൊച്ചി: നെയ്യാറ്റിന്‍കരയില്‍ ആര്‍. സെല്‍വരാജിന്റെ രാജി സ്വീകരിക്കുമ്പോള്‍ സ്പീക്കര്‍ ഭരണഘടന പ്രകാരമുള്ള വ്യവസ്ഥ പാലിച്ചില്ലെന്ന് ഹര്‍ജി. രാജി പരപ്രേരണയില്ലാതെ സ്വമേധയാ ആണെന്ന് ചോദിച്ച് ഉറപ്പുവരുത്തേണ്ട ചുമതല സ്പീക്കര്‍ക്കുണ്ട്. ഭരണഘടനയുടെ 193 (ബി) അനുച്ഛേദം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സെല്‍വരാജിന്റെ കാര്യത്തില്‍ രാജിക്കത്ത്, സ്പീക്കര്‍ ഇത്തരം അന്വേഷണങ്ങളൊന്നും കൂടാതെ ഉടന്‍ സ്വീകരിക്കുകയായിരുന്നുവെന്നാണ് പരാതി. അതിനാല്‍, രാജി അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ അഡ്വ. കിഴക്കനേല സുധാകരനാണ് അഡ്വ. സി. രാജേന്ദ്രന്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
രാജി അസാധുവായതിനാല്‍ നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ അനാവശ്യമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സിപിഎം എം.എല്‍.എ. ആയ സെല്‍വരാജിന്റ രാജി അസാധുവാകുന്നതോടെ കൂറുമാറ്റ നിയമപ്രകാരം നടപടി വേണമെന്നാണ് മറ്റൊരു വാദം. ഇദ്ദേഹം നിലവില്‍ യു.ഡി.എഫിന് ഒപ്പമെത്തിയതിനാല്‍ കൂറുമാറ്റ നിയമപ്രകാരം അയോഗ്യത കല്‍പ്പിക്കണമെന്നാണ് ആവശ്യം.
Discussion about this post