മുംബൈ: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അന്നാ ഹസാരെ. പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഇക്കാലത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തന്റെ സമ്പാദ്യമെല്ലാം തീരുമെന്നും ഹസാരെ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ പോലും 500 രൂപ നല്‍കിയാല്‍ വോട്ടര്‍മാരെ വിലയ്‌ക്കെടുക്കാനാവും. കുടിയനായ വോട്ടര്‍ക്ക് മദ്യം നല്‍കാമെന്ന് പറഞ്ഞാല്‍ അയാളും നിങ്ങള്‍ക്ക് വോട്ടു ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്റെ സകല സമ്പാദ്യവും ചോര്‍ന്നു പോകും. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഹസാരെ പറഞ്ഞു.
Discussion about this post