തിരുവനന്തപുരം: സണ്‍കണ്‍ട്രോള്‍ ഫിലിം പൂര്‍ണമായും ഒഴിവാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു വാഹനവും തടഞ്ഞുനിര്‍ത്തി പരിശോധിക്കില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. ഹെല്‍മറ്റ് വേട്ട പോലെ സണ്‍കണ്‍ട്രോള്‍ ഫിലിം വേട്ട ഉണ്ടാവില്ലെന്നും ഫിലിം സ്വയം നീക്കാന്‍ വാഹന ഉടമകള്‍ക്ക് അവസരം നല്‍കുമെന്നും ഡിജിപി പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേരളത്തിന് ബാധ്യതയുണ്ടെന്നും സുരക്ഷാ വീഴ്‌ചയ്‌ക്കിടയാക്കാത്ത വിധത്തില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം നിരോധനം നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വിധിയുടെ പൂര്‍ണരൂപം കിട്ടിയശേഷം നടപടി ആലോചിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Discussion about this post