ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് മുംബൈയിലേക്കുപോയ പഞ്ചാബ് മെയില്‍ ഹരിയാനയിലെ റോത്തക്കിന് സമീപം പാളം തെറ്റി. ആളപായമില്ല. 19 പേര്‍ക്ക് പരുക്കേറ്റു. റോത്തക്കില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കര്‍വാര്‍-സാമ്പാല സ്‌റ്റേഷനുകള്‍ക്കു മധ്യേ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം നടന്നത്.
തീവണ്ടിയുടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് സൂചന. വലിയ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. പരുക്കേറ്റവരെ റോത്തക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി-റോത്തക്ക് പാതയിലെ ട്രെയിന്‍ ഗതാഗതം അപകടത്തെ തുടര്‍ന്ന് ഭാഗികമായി തടസപ്പെട്ടു.
Discussion about this post