കൊല്ലം: മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിഐജി എസ്.ശ്രീജിത്തിനെ സിബിഐ ചോദ്യം ചെയ്യും. കേസില്‍ ആദ്യഘട്ടത്തില്‍ തന്നെ തെളിവ് നശിപ്പിക്കാന്‍ നീക്കം നടന്നുവെന്ന് സിബിഐ കണ്െടത്തിയ പശ്ചാത്തലത്തിലാണ് കേസ് അന്വേഷിച്ച സംഘത്തിന് ആദ്യം നേതൃത്വം നല്‍കിയ ഡിഐജി ശ്രീജിത്തിനെ ചോദ്യം ചെയ്യുന്നത്. ഡിവൈഎസ്പി അബ്ദുല്‍ റഷീദിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ശ്രീജിത്തിന്റെ അറിവോടെയാണ് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിബിഐ സംഘം ശ്രീജിത്തില്‍ നിന്ന് മൊഴിയെടുക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ സന്തോഷ് നായരുടെയും കണ്െടയ്നര്‍ സന്തോഷിന്റെയും മൊഴിയില്‍ ഡിവൈഎസ്പി അബ്ദുല്‍ റഷീദിന്റെ പങ്ക് വിശദമായി പ്രതിപാദിച്ചെങ്കിലും അന്വേഷണസംഘം ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാല്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് കേസ് ഏറ്റെടുത്ത സിബിഐ സംഘം ആദ്യം ഈ മൊഴികള്‍ പരിശോധിച്ച് ഡിവൈഎസ്പി റഷീദിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് റഷീദിന്റെ പങ്ക് മറയ്ക്കാന്‍ ബോധപൂര്‍വം നീക്കം നടന്നതായി സിബിഐ കണ്െടത്തിയത്. എന്നാല്‍ ശ്രീജിത്തില്‍ നിന്ന് എന്ന് ചോദ്യം ചെയ്യാനാവുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. പരിശീലനത്തിനായി ഹൈദരാബാദിലേക്ക് പോകുന്ന ശ്രീജിത്ത് വിദഗ്ധ പരിശീലനത്തിനായി ലണ്ടനിലേക്കും പോകുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കി രണ്ടുമാസം കഴിഞ്ഞേ ശ്രീജിത്ത് തിരിച്ചുവരാന്‍ സാധ്യതയുള്ളൂവെന്നതിനാല്‍ എന്ന് മൊഴിയെടുക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Discussion about this post