കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും മുന്‍കാല ചെയ്തികള്‍ പരിശോധിച്ചാല്‍ തുടര്‍ന്നുള്ള അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ പ്രതിക്ക് കഴിയുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതി അപകടകാരിയാണെന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യും – പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടര്‍ രാധിക രാജശേഖരനും പ്രതിക്കുവേണ്ടി അഡ്വ. ബി. രാമന്‍ പിള്ളയും ഹാജരായി.
Discussion about this post