ന്യൂഡല്‍ഹി: കേരളത്തില്‍ ആരംഭിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. ഇക്കാര്യത്തില്‍ യു.എ.ഇ.യുമായി ധാരണ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
കോണ്‍സുലേറ്റുകള്‍ ഉള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇത് സംസ്ഥാനതലസ്ഥാനങ്ങളിലാണ്. സുരക്ഷ ഉള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നതെന്ന് മന്ത്രി വ്യക്തമാക്കി.കേരളത്തിലെ യു.എ.ഇ. കോണ്‍സുലേറ്റ് കൊച്ചിയില്‍ സ്ഥാപിക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്.
Discussion about this post