തിരുവനന്തപുരം: ഇന്നലെ വിരമിച്ച സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കാലാവധി മൂന്നുമാസം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം, ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡോക്ടര്‍മാരുടെ കാലാവധി നീട്ടിയിട്ടില്ല. മഴക്കാലരോഗങ്ങള്‍ മുന്നില്‍ കണ്ടാണ് തീരുമാനമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മുപ്പതിലേറെ ഡോക്ടര്‍മാരാണ് കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്നു വിരമിച്ചത്. ഇതില്‍ പകുതിയിലേറെപേര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരാണ്.
എന്നാല്‍ ഒരു വിഭാഗത്തിന്റെ മാത്രം കാലാവധി നീട്ടിയതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. വിരമിക്കല്‍ കാലാവധി ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നാണ് കെജിഎംഒഎയുടെ വാദം.
Discussion about this post