കായംകുളം: സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മര്‍ദ്ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ തനൂജ് പോലീസ് പിടിയിലായി.മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കായംകുളം സ്വദേശികളായ ആഷിക്, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇവര്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മെയ് 16 ന് കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞമ്മയെ കാണാനെത്തിയ നൂറനാട് സ്വദേശി ബിജിത്ത് വിന്‍സന്റിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. . ഫൈസലുമായി അടുപ്പമുള്ള യുവതിയെ കമന്റടിച്ചതിനാണ് ബിജിത്തിനെ മര്‍ദിച്ചതെന്നാണ് സൂചന.
Discussion about this post