തൃശൂര്‍: പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കി ദേവികുളം, തലശേരി കോടതികളില്‍ അനധികൃത പ്രോസിക്യൂട്ടര്‍ നിയമനം നടത്തിയെന്ന ഹര്‍ജിയില്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്‌ക്കരന്റെ ഉത്തരവിട്ടു.
കോടിയേരിക്കു പുറമേ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍. നന്ദകുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, ദേവികുളം ജെഎഫ്‌സിഎം കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. എന്‍. സജികുമാര്‍, തലശേരി എസിജെഎം കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ഷീജ, ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി പി. മോഹനകുമാരന്‍ നായര്‍, കോടിയേരി ബാലകൃഷ്ണന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന രാഘവന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
Discussion about this post