ന്യൂഡല്‍ഹി: ടട്ര ട്രക്ക് ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍) മേധാവി വി.ആര്‍.എസ്. നടരാജനെ പ്രതിരോധമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രതിരോധവകുപ്പിന്റെ നടപടി. അന്വേഷണം നിതീപൂര്‍വമായി നടക്കുന്നതിനാണ് നടരാജനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് സിതാംശു കര്‍ പറഞ്ഞു.
ജനറല്‍ വി.കെ.സിങ് കരസേനാ മേധാവിയായിരുന്ന കാലയളവില്‍ ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ നടരാജന്‍ വി.കെ.സിങിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. നടരാജന്‍ 16 കോടി രൂപ കോഴ വാഗ്ദാനം ചെയ്തയായാണ് സിങ് വെളിപ്പെടുത്തിയത്. ബി.ഇ.എം.എല്‍. ഫങ്ഷണല്‍ ഡയറക്ടര്‍ പി.ദ്വാരകാനാഥിനാണ് പുതിയ ചുമതല.
Discussion about this post