Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കൊടി സുനിയെ പോലീസ്‌ പിടികൂടി

by Punnyabhumi Desk
Jun 15, 2012, 09:30 am IST
in മറ്റുവാര്‍ത്തകള്‍
കൊടിസുനി

കൊടിസുനി

കൊടിസുനി

കണ്ണൂര്‍: വടകരയിലെ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കൊടി സുനി അടക്കം മൂന്നുപേരെ ഇന്നലെ ഒളിത്താവളം വളഞ്ഞ്‌ പോലീസ്‌ പിടികൂടി. ഇരിട്ടിക്കുസമീപം മുഴക്കുന്ന്‌ സിപിഎം പാര്‍ട്ടി ഗ്രാമമായ മുടക്കോഴി പെരിങ്ങാനംമലയില്‍ കാട്ടിനുള്ളില്‍ ഷെഡ്‌ കെട്ടി താമസിച്ചുവരികയായിരുന്നു സംഘം. ചൊക്ലി നിടുമ്പ്രം സ്വദേശിയായ കൊടിസുനി എന്ന എന്‍.കെ.സുനില്‍ കുമാര്‍ (32) പന്തക്കല്‍ മാലയാട്ട്‌ വീട്ടില്‍ മനോജ്‌ എന്ന കിര്‍മാണി മനോജ്‌ (28), പള്ളൂര്‍ സ്വദേശി ഷാഫി (33) എന്നിവരാണ്‌ പിടിയിലായത്‌. ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ സഹായിക്കാനായി ഷെഡ്ഡിലുണ്ടായിരുന്ന സിപിഎമ്മുകാരായ ശ്രീജിത്ത്‌, സുധീഷ്‌, ജിഗേഷ്‌ എന്നിവരും പോലീസ്‌ പിടിയിലായിട്ടുണ്ട്‌. ഇതില്‍ ശ്രീജിത്ത്‌ സിപിഎം മട്ടന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കാരായി ശ്രീധരന്റെ മകനാണ്‌.

ഇന്നലെ പുലര്‍ച്ചെ ആസുത്രിതവും സാഹസികവുമായി നടത്തിയ നീക്കത്തിലൂടെയാണ്‌ പാര്‍ട്ടി കൊടും ക്രിമിനലുകളായ മൂവ്വര്‍ സംഘത്തെ പിടികൂടിയത്‌. 20 ദിവസമായി ഇവര്‍ ഇവിടെ ഷെഡ്ഡ്‌ കെട്ടി താമസിക്കുകയായിരുന്നുവെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. റെയിഡ്‌ വിവരം ചോരാതിരിക്കാന്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡ്‌ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും മൂന്നുകിലോമീറ്റര്‍ അകലെ വരെ ടിപ്പര്‍ ലോറിയിലാണ്‌ 20 അംഗ പോലീസ്‌ സംഘമെത്തിയത്‌. ശക്തമായ മഴയില്‍ മലകയറിയ സായുധരായ പോലീസ്‌ സംഘം ഷെഡ്ഡ്‌ വളഞ്ഞ്‌ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ കണ്ട്‌ കൊടി സുനി തന്റെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സായുധരായ പോലീസ്‌ സംഘം കീഴ്പ്പെടുത്തി. പിടിയിലുള്ള മറ്റുള്ളവരും ചെറുത്തുനില്‍ക്കാനും രക്ഷപ്പെടാനും ശ്രമം നടത്തിയെങ്കിലും ആസൂത്രിത നീക്കത്തിലൂടെ പോലീസ്‌ എല്ലാം നിഷ്പ്രഭമാക്കുകയായിരുന്നു.

സിപിഎം ഭരിക്കുന്ന മുഴക്കുന്ന്‌ പഞ്ചായത്തിലെ മുടക്കോഴി പ്രദേശം പതിറ്റാണ്ടുകളായി പാര്‍ട്ടി ഗ്രാമമാണ്‌. സിപിഎമ്മിന്റെ ഒരു ഏരിയാ കമ്മറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമാണ്‌ വനത്തിനുള്ളില്‍ പ്രതികള്‍ക്ക്‌ ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കിയതെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. പ്രത്യേകാന്വേഷണ സംഘത്തിലെ അനൂപ്‌ കുരുവിള ജോണ്‍, തലശ്ശേരി ഡിവൈഎസ്പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ്‌ ഓപ്പറേഷന്‌ നേതൃത്വം നല്‍കിയത്‌.

പിടിയിലായവരെ ഇന്നലെ പുലരുന്നതിനുമുന്നേ വടകരയിലെത്തിച്ചു. ഇവരെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്‌ ചോദ്യം ചെയ്ത്‌ വരികയാണ്‌. മൂന്നുപേര്‍ കൂടി പിടിയിലായതോടെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട്‌ പങ്കുള്ളവരെന്ന്‌ സംശയിക്കുന്നവരില്‍ ഒരാളൊഴികെ എല്ലാവരും പിടിയിലായി. സിജിത്ത്‌, രജീഷ്‌, അനൂപ്‌ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കൊലയാളി സംഘത്തില്‍പ്പെട്ടതെന്ന്‌ കരുതുന്ന ഷിനോജ്‌, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കുഞ്ഞനന്തന്‍ എന്നിവരാണ്‌ പിടിയിലാവാന്‍ ബാക്കിയുള്ളത്‌. കൊടി സുനിയുടെ അറസ്റ്റോടെ ചന്ദ്രശേഖരന്‍ വധവും കണ്ണൂര്‍ ജില്ലയില്‍ നടന്ന മറ്റ്‌ പല രാഷ്ട്രീയ കൊലപാതക കേസുകളിലേയും നിര്‍ണ്ണായക തെളിവുകള്‍ പുറത്തുവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies