തിരുവനന്തപുരം: പെട്രോള്‍ പമ്പുകളില്‍നിന്ന് ഇനി ന്യായവിലയ്ക്കു പച്ചക്കറി വിതരണത്തിന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോര്‍ട്ടികോര്‍പ് സ്‌റാളുകള്‍ തയാറെടുക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 100 പെട്രോള്‍ പമ്പുകളില്‍ പച്ചക്കറി വില്പന സ്‌റാളുകള്‍ ആരംഭിക്കുന്നത്.
മാസ്‌റര്‍ പദ്ധതിയെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ പത്തു പെട്രോള്‍ പമ്പുകള്‍ വഴി പച്ചക്കറി വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായി കൃഷിമന്ത്രി കെ.പി. മോഹനന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നേരിട്ടു നടത്തുന്ന പെട്രോള്‍ പമ്പുകളിലാകും ആദ്യഘട്ടത്തില്‍ പച്ചക്കറി സ്‌റാളുകള്‍ തുറക്കുക. സ്ഥല വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഉടന്‍ അന്തിമ ധാരണയിലെത്തുമെന്നു കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. പച്ചക്കറി വില കുതിച്ചുയര്‍ന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നു പച്ചക്കറി വിതരണം വ്യാപകമാക്കാന്‍ ഹോര്‍ട്ടികോര്‍പ് രംഗത്തെത്തുകയായിരുന്നു. ഐഒസിയെ കൂടാതെ സപ്‌ളൈകോ പെട്രോള്‍ പമ്പുകളിലും പച്ചക്കറി സ്‌റാളുകള്‍ തുടങ്ങും. നിലവില്‍ സപ്‌ളൈകോ ഔട്ട്‌ലെറ്റുകളില്‍ 32 പച്ചക്കറി സ്‌റാളുകള്‍ തുടങ്ങിയിരുന്നു.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകളിലും ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി സ്‌റാളുകള്‍ തുറക്കുന്നതു പരിഗണനയിലാണ്. ഹോര്‍ട്ടിപിനു നിലവില്‍ സംസ്ഥാന വ്യാപകമായി 98 ഔട്ട് ലെറ്റുകളാണുള്ളത്.
പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പച്ചക്കറി വിതരണ കേന്ദ്രങ്ങള്‍ ആരംഭിച്ച് ഇവയുടെ എണ്ണം 200 ആക്കി ഉയര്‍ത്തുകയാണു ലക്ഷ്യം.
Discussion about this post