ജമ്മു: കാശ്മീരില്‍ ഇന്ത്യന്‍ സൈനിക പോസ്‌റിന് നേരെ വീണ്ടും പാക് വെടിവെയ്പ്. നിയന്ത്രണരേഖയില്‍ പൂഞ്ച് സെക്ടറിലെ കൃഷ്ണഗാട്ടിയില്‍ സൈനിക പോസ്‌റിന് നേര്‍ക്കായിരുന്നു വെടിവെയ്പ്. കഴിഞ്ഞ ഒന്‍പത് ദിവസങ്ങള്‍ക്കുളളില്‍ ഇത് അഞ്ചാം തവണയാണ് കാശ്മീരില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പതിനഞ്ച് മിനുട്ടോളം വെടിവെയ്പ് നീണ്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ആളപായമില്ല.













Discussion about this post