ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി ബാബു
തിരുവനന്തപുരം: മനുഷ്യജീവനും ജീവിതത്തിനും ഭീഷണിയുയര്‍ത്തുന്ന എല്ലാത്തരം ലഹരി വസ്തുക്കള്‍ക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എക്‌സൈസ്-തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. മദ്യത്തിന്റെ ഉപഭോഗം പരമാവധി കുറയ്ക്കുവാനുളള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ലഹരിക്കടിമപ്പെടാനുളള എല്ലാ സാഹചര്യങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ അകലം പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേത്യത്വത്തില്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്റിറി സ്‌കൂളില്‍ നടന്ന ലോക ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ മാധവദാസ്, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊളളുന്ന മാജിക് ഷോ ലഹരികൊതി – മരണകൊതി എന്ന ഡോക്യൂമെന്ററി എന്നിവയും ദിനാചരണത്തോടനുബന്ധിച്ച് നടന്നു.
Discussion about this post