തൃശ്ശൂര്‍: സി.പി.എം നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ കോടതിക്ക് നേരെയുണ്ടായ ആക്രമണം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഹര്‍ത്താല്‍ നടത്തുന്നതില്‍ ഇടതുമുന്നണിയില്‍തന്നെ അഭിപ്രായഭിന്നതയുണ്ട്. സി.പി.എമ്മിനെ തകര്‍ക്കാന്‍ സി.പി.എമ്മിനുമാത്രമേ കഴിയൂകയുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ടി.പി വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ വിദ്വേഷം വെച്ചല്ല അന്വേഷണം നടത്തുന്നതെന്നും പിണറായി വിജയന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Discussion about this post