Tuesday, October 21, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീപത്മനാഭസ്വാമിക്ഷേത്രം: കണക്കെടുപ്പിനായി എ നിലവറ വ്യാഴാഴ്ച തുറക്കും

by Punnyabhumi Desk
Jul 3, 2012, 10:08 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്ത്‌ശേഖരം സൂക്ഷിക്കുന്ന ശ്രീ ഭണ്ഡാര നിലവറ(എ)യിലെ കണക്കെടുപ്പ് വ്യാഴാഴ്ച ആരംഭിക്കും. ഡി നിലവറയുടെ പരിശോധന തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഇതോടെ ക്ഷേത്രത്തിലെ ആറ് അറകളില്‍ രണ്ടെണ്ണത്തിലെ ശേഖരങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പ് കഴിഞ്ഞു.

തിരുവനന്തപുരം ജില്ലാകോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ നിലവറ സീല്‍ചെയ്തിട്ടുണ്ട്. ഇവരാണ് സീല്‍മാറ്റി നിലവറ തുറന്ന് നല്‍കുക. തുടര്‍ന്ന് നിലവറയുടെ ചുമതല സമിതി ഏറ്റെടുക്കും.

ഇരുമ്പിലെയും ഈട്ടിത്തടിയിലെയും രണ്ട് വാതിലുകള്‍ തുറന്ന് കല്ലുകൊണ്ടുള്ള അടപ്പ് മാറ്റിയാണ് എ നിലവറയ്ക്കകത്തേക്ക് ഇറങ്ങേണ്ടത്. വായു സഞ്ചാരം കുറവാണെന്ന സംശയത്തില്‍ കഴിഞ്ഞ തവണ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് അറ.യ്ക്കുള്ളില്‍ പ്രവേശിച്ചത്.

ക്ഷേത്രത്തിലെ നിലവറകള്‍ക്കകത്ത് കണ്ടെത്തിയ ഒരു ലക്ഷം കോടിയുടെ ആസ്തിയില്‍ തൊണ്ണൂറായിരം കോടിയും എ നിലവറയിലായിരുന്നു. ഇവിടത്തെ സമ്പത്ത്‌ശേഖരത്തിന്റെ പരിശോധനയ്ക്കായി പ്രത്യേക മാര്‍ഗരേഖയും തയാറാക്കിയിട്ടുണ്ട്. നിലവറയിലെ ശേഖരം പരിശോധന കഴിഞ്ഞ് ഇരുമ്പു പെട്ടികളിലാക്കിയാണ് തിരികെ വെയ്ക്കുക.

രത്‌നങ്ങളുടെ പരിശോധനയ്ക്കുള്ള ആധുനിക ഉപകരണങ്ങള്‍ ശനിയും ഞായറും കൊണ്ട് ക്ഷേത്രത്തിലെ പരിശോധനാ കേന്ദ്രത്തില്‍ സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജിയോളജി വിഭാഗത്തിന്റെ ലാബാണ് തുടക്കത്തില്‍ പരിശോധനാ കേന്ദ്രത്തിലെത്തിച്ചത്. കണക്കെടുപ്പ് വേഗത്തിലാക്കാനുള്ള തീരുമാന പ്രകാരമാണ് പുതിയ ഉപകരണങ്ങള്‍ വാങ്ങിയത്. എ നിലവറയിലെ ശേഖരത്തിന്റെ കണക്കെടുപ്പിന് മൂന്ന് മാസത്തിലേറെ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഡി നിലവറ വര്‍ഷത്തില്‍ അഞ്ചുപ്രാവശ്യം തുറക്കുന്നതാണ്. പൈങ്കുനി, അല്‍പ്പശി ഉത്സവങ്ങള്‍ക്കും രണ്ടുകളഭങ്ങള്‍ക്കും കലശാഭിഷേകത്തിനുമാണ് ഈ അറയില്‍ നിന്നും പൂജാ സാധനങ്ങള്‍ എടുക്കുന്നത്. അടുത്ത രണ്ടുദിവസങ്ങളില്‍ ഇ, എഫ് നിലവറകളില്‍ ബാക്കിയുള്ള ആഭരണങ്ങളുടെ പരിശോധന നടത്തും.

ക്ഷേത്രത്തിലെ നിത്യോപയോഗ പൂജാസാധനങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന കിരീടങ്ങള്‍, സ്വര്‍ണത്തിലെയും വെള്ളിയിലെയും ചതുര്‍ബാഹു അങ്കികള്‍, സ്വര്‍ണ പനിനീര്‍ക്കുപ്പികള്‍, ചന്ദനത്തിരി സ്റ്റാന്‍ഡ്, മണികള്‍, സ്വര്‍ണം പൊതിഞ്ഞ ശംഖുകള്‍ തുടങ്ങിയവയാണ് ഈ രണ്ട് നിലവറകളിലുള്ളത്. ഇതില്‍ രത്‌നങ്ങള്‍ പതിച്ച കിരീടങ്ങളും അങ്കികളും അടക്കുമള്ളവയുടെ പരിശോധനയാണ് ബാക്കിയുള്ളത്. ഇ നിലവറയുടെ താക്കോല്‍ പെരിയനമ്പിയും എഫ് നിലവറയുടെ താക്കോല്‍ തെക്കേടത്ത് നമ്പിയുമാണ് സൂക്ഷിക്കുന്നത്. പൂജകള്‍ക്കു ശേഷം നമ്പിമാരുടെ സാന്നിധ്യത്തിലാവും ഇവ തുറക്കുക.

ShareTweetSend

Related News

കേരളം

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

കേരളം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

കേരളം

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

Discussion about this post

പുതിയ വാർത്തകൾ

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies