Wednesday, December 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം

by Punnyabhumi Desk
Jul 4, 2012, 11:48 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. കഴിഞ്ഞ രാത്രി നടന്ന മോഷണത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ചു പവന്റെ സ്വര്‍ണ കിരീടവും മൂന്നുപവന്റെ അരമണിക്കൂട്ടവും അപഹരിച്ചു. സമീപത്തുതന്നെ കവറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഓടക്കുഴലും മറ്റും നഷ്ടപ്പെട്ടിട്ടില്ല. പുലര്‍ച്ചെ 3.45 ഓടെ വിളക്കുകൊളുത്താനെത്തിയ സെക്യൂരിറ്റി ചുറ്റമ്പലത്തിന്റെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ശ്രീകോവില്‍ കോല്‍ത്താഴിട്ട് പൂട്ടുക പതിവാണെങ്കിലും കഴിഞ്ഞദിവസം പൂട്ടിയിരുന്നില്ല. ഇതിനു മുന്നിലുള്ള ഗ്രില്ലിന്റെ താഴെ കുത്തുവിളക്കിന്റെ കമ്പികൊണ്ട് തകര്‍ത്ത നിലയിലാണ്. കൃഷ്ണന്‍കുട്ടി, മഹേഷ് എന്നീ സെക്യൂരിറ്റികളായിരുന്നു ഇന്നലെ രാത്രി ശ്രീകോവിലില്‍ ഡ്യൂട്ടിയുണ്ടായിരുന്നതെങ്കിലും ഇവര്‍ അവിടെയുണ്ടായിരുന്നില്ല. ചുറ്റമ്പലത്തിന് പടിഞ്ഞാറുള്ള മൈക്ക് സ്റ്റാന്‍്ഡ് വഴിയാണ് മോഷ്ടാവ് ചുറ്റമ്പലം ചാടിക്കടന്നിരിക്കുന്നത്. ഇവിടെ കാല്‍പാടുകള്‍ ദൃശ്യമാണ്.

പത്തനംതിട്ട തിരുവല്ലയിലെ കല്ലൂപ്പാറയില്‍ ഒരു ക്ഷേത്രത്തിലും ഇന്നലെ മോഷണം നടന്നിരുന്നു. രണ്ടു സംഭവങ്ങള്‍ക്കും പരസ്പര ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. മാവേലിക്കര സിഐ കെ.ആര്‍. ശിവസുധന്‍പിള്ള, എസ്‌ഐ ജോസ് മാത്യു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തും. ക്ഷേത്രത്തിലെ മോഷണത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകിട്ട് ആറുവരെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാവേലിക്കര നഗരസഭാ അതിര്‍ത്തിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ShareTweetSend

Related News

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

മറ്റുവാര്‍ത്തകള്‍

മധുസൂദനന്‍ നായര്‍ നിര്യാതനായി

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies