തിരുവനന്തപുരം: നിരോധിക്കപ്പെട്ട സംഘടനയായ ‘സിമി’യുടെ ആശയങ്ങള്‍ കേരളത്തില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
‘സിമി’ എന്ന സംഘടന ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ മുമ്പ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മറ്റ് സംഘടനകളിലൂടെ അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മുന്‍ സിമി പ്രവര്‍ത്തകരെ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണ്.
സിമി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ മറ്റ് സംഘടനകളില്‍ ഇവര്‍ നുഴഞ്ഞുകയറുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക് ഇതുവരെ ഏഴ് കേസുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post