തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുതേടി പ്രണബ് മുഖര്‍ജി തലസ്ഥാനത്തെത്തി. രാവിലെ 11.15ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹമെത്തിയത്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ അദ്ദേഹം മസ്‌കറ്റ് ഹോട്ടലില്‍ എം.എല്‍.എ.മാരെ കണ്ടു. ഉച്ചഭക്ഷണവും അദ്ദേഹം എം.എല്‍.എ.മാരോടൊപ്പമാണ് കഴിച്ചത്.
സംസ്ഥാനത്തുനിന്ന് സി.പി.ഐ, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളുടേതൊഴികെ ബാക്കിയുള്ള എല്ലാ എം.എല്‍.എ.മാരുടെയും വോട്ടുകള്‍ പ്രണബിന് ലഭിക്കും. സി.പി.ഐ.യ്ക്ക് 13-ഉം ആര്‍.എസ്.പിക്ക് രണ്ടും എം.എല്‍.എമാരാണ് സംസ്ഥാനത്തുള്ളത്. ഈ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം.
എം.എല്‍.എ.മാര്‍ പാര്‍ട്ടി തിരിഞ്ഞ് കൂട്ടമായാണ് പ്രണബിനെ സന്ദര്‍ശിച്ചത്. ഇടതുപക്ഷത്തുനിന്ന് സി.പി.എം., ജനതാദള്‍, എന്‍.സി.പി. എന്നീ കക്ഷികളിലെ എം.എല്‍.എമാര്‍ പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു.
Discussion about this post