തിരുവനന്തപുരം: 300 പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ സെപ്റ്റംബറില്‍ നിരത്തിലിറക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ബസുകളുടെ ബോഡി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ജോലിക്കാരെ കിട്ടാത്തതാണു താമസം നേരിടുന്നതിനു കാരണം. വിവിധ യാത്രാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് 55 കോടി പ്രതിവര്‍ഷം നഷ്ടമുണ്ടാകുന്നുണ്ടെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞു.












