കണ്ണൂര്‍: ഡിവൈഎസ്പിക്കു നേരെ എം.വി. ജയരാജന്‍ നടത്തിയ അസഭ്യപ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തു. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എം.വി. ജയരാജനോടൊപ്പം പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് എം.വി. ജയരാജന്‍ മുറിയിലുണ്ടായിരുന്ന ഡിവൈഎസ്പി പി. സുകുമാരനെ പരസ്യമായി പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎസ്പി പി. സുകുമാരന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചതായി നേരത്തേ സിപിഎം നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവിനെ പീഡിപ്പിച്ചുവെന്ന് എം.വി. ജയരാജന്‍ പല തവണ പ്രസംഗത്തില്‍ ആരോപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം അദ്ദേഹം ആദ്യമായാണു ഡിവൈഎസ്പി സുകുമാരനുമായി കണ്ടുമുട്ടിയപ്പോഴാണ് പരിഹസിച്ചത്.
Discussion about this post