തലശേരി: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 24-ാം പ്രതിയായ കോടിയേരി പാറാല്‍ മേലെചിരുവന്‍കണ്ടി വീട്ടില്‍ കൂരാപ്പന്‍ എന്ന രജികാന്ത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് ജഡ്ജി വി. ശിര്‍സി തള്ളി.
ഇന്നലെ വൈകുന്നേരമാണു ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്. കൊല്ലപ്പെടുന്നതിനു മുമ്പു ചന്ദ്രശേഖരനെ പിന്തുടര്‍ന്നു കൊലയാളിസംഘത്തിനു വിവരങ്ങള്‍ നല്കിയതുള്‍പ്പെടെ സംഭവത്തില്‍ പ്രധാന പങ്കുള്ളതിനാല്‍ രജികാന്തിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രജികാന്ത് കോടതിയിലെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു കോടതിയിലും പരിസരത്തും മഫ്തിയില്‍ പോലീസ് നിലയുറപ്പിച്ചിരുന്നു. രജികാന്തിനുവേണ്ടി പോലീസ് വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്.
Discussion about this post