തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുടമയ്‌ക്കെതിരേ കേസെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
കഴിഞ്ഞ പത്തിനാണ് വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സാല്‍വ കഫേയില്‍നിന്ന് ഷവര്‍മ കഴിച്ച് അവശനിലയിലായ ഹരിപ്പാട് സ്വദേശി സച്ചിന്‍ മാത്യു റോയി(21) മരിച്ചത്. ബാംഗ്ലൂരില്‍ ജോലിക്ക് പോകുകയായിരുന്ന സച്ചിന്‍ തിരുവനന്തപുരത്തുനിന്ന് ഷവര്‍മ കഴിച്ച ശേഷമാണ് യാത്ര തിരിച്ചത്. ബാംഗ്ലൂരിലെത്തിയ സച്ചിന്‍ അവശനാവുകയും ലോഡ്ജില്‍വെച്ചുതന്നെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.
Discussion about this post