തിരുവനന്തപുരം: ബലിതര്‍പ്പണത്തിനെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി ബാലകൃഷ്ണന്‍ നായര്‍(70) ആണ് മരിച്ചത്. രാവിലെ പൂവാര്‍ പൊഴിക്കരയില്‍ ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
Discussion about this post