മുംബൈ: ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രമുഖ നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മാറ്റി. അന്ധേരി കോകിലാബെന്‍ ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.
പട്‌നയില്‍ നിന്നുള്ള ലോക്‌സഭാംഗമായ സിന്‍ഹയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഈ മാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയ്ക്കു പുറമെ മക്കളായ നടി സോനാക്ഷി സിന്‍ഹ, ലവ്, കുഷ് എന്നിവരും ആശുപത്രിയിലുണ്ട്.
Discussion about this post