മുംബൈ: കേന്ദ്ര മന്ത്രിസഭയില്‍ എല്ലാവരും തുല്യരാണെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. സഹ്യാദ്രി കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിനെത്തിയപ്പോ പ്പോള്‍ കേന്ദ്രമന്ത്രിസഭയിലെ രണ്ടാം സ്ഥാനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈന്യത്തിലെ അഴിമതി സംബന്ധിച്ച ആരോപണം ഉയര്‍ന്നാല്‍ ഉടന്‍ വിശദമായ അന്വേഷണം നടത്തും. സി.ബി.ഐ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജന്‍സികളെക്കൊണ്ടും അന്വേഷിപ്പിക്കും. ക്രമക്കേട് നടന്നതായി കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ല. സൈന്യത്തെ ആധുനികവത്കരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആന്റണി വ്യക്തമാക്കി.
Discussion about this post