തിരുവനന്തപുരം: ചെന്നൈ മെയിലില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി.എസ്.എഫ് ജവാനെ അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി സത്യനാണ് അറസ്റ്റിലായത്. യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് പാലക്കാട്ടുവെച്ചാണ് ഇയാളെ ആര്‍.പി.എഫ് പിടികൂടിയത്.
ഇന്നലെ രാത്രി തൃശ്ശൂരിനും പാലക്കാടിനും ഇടയക്കുവെച്ചാണ് പീഡനശ്രമമുണ്ടായത്. യുവതിയും ബന്ധുക്കളും ട്രെയിനിലുണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post