Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മന്ത്രിസഭയില് കോളകമ്പനിയുടെ ഏജന്റുമാര്: വി. മുരളീധരന്

by Punnyabhumi Desk
Jun 30, 2010, 01:11 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: സംസ്ഥാന മന്ത്രിസഭയില്‍ കോളാകമ്പനിയുടെ ഏജന്റുമാരുണ്ടെന്നും അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ ആവശ്യപ്പെട്ടു. പാലക്കാട്ട്‌ പാര്‍ട്ടി ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടത്തെ സാധാരണക്കാരായ ജനങ്ങള്‍ക്കും കാര്‍ഷിക മേഖലക്കും ദോഷകരമായ പ്രവര്‍ത്തനം നടത്തിയ ബഹുരാഷ്ട്ര കമ്പനിയുടെ ഏജന്റുമാര്‍ക്ക്‌ മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ല.

കോളാകമ്പനിക്കുവേണ്ടി ന്യായീകരണങ്ങള്‍ നിരത്തിക്കൊണ്ട്‌ സര്‍ക്കാരിന്റെ വകുപ്പു തന്നെ രംഗത്തു വന്നത്‌ ലജ്ജാകരമാണ്‌. വ്യവസായമന്ത്രി ജനങ്ങള്‍ക്കു വേണ്ടിയല്ല മറിച്ച്‌ കോളാകമ്പനിക്കു വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നത്‌ വ്യക്തമായികഴിഞ്ഞു. കമ്പനി അടച്ചു പൂട്ടിയതുകൊണ്ട്‌ 500 കോടിയുടെ നികുതി നഷ്ടമുണ്ടായെന്നാണ്‌ പറയുന്നത്‌. എന്നാല്‍ കമ്പനി പ്രവര്‍ത്തിച്ച കാലയളവില്‍ ഏറ്റവും കൂടുതല്‍ വില്‍പന നികുതി നല്‍കിയത്‌ 2002ലാണ്‌. അത്‌ വെറും അഞ്ച്‌ കോടി മാത്രമാണ്‌. അതുപോലെ തന്നെ ആയിരക്കണക്കിനാളുകള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടതായാണ്‌ മറ്റൊരു വാദം. എന്നാല്‍ വെറും 37 പേര്‍ക്ക്‌ മാത്രമാണ്‌ കമ്പനി ഇവിടെ തൊഴില്‍ നല്‍കിയിരുന്നത്‌. ശേഷിക്കുന്നവര്‍ ലേബര്‍ കോണ്‍ട്രാക്ട്‌ വ്യവസ്ഥയിലായിരുന്നു.

കമ്പനിക്ക്‌ അഞ്ച്‌ ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലം ഉപയോഗിക്കാന്‍ അനുവാദമുണ്ടെന്നാണ്‌ മറ്റൊരു ന്യായീകരണം. യഥാര്‍ത്ഥത്തില്‍ കമ്പനി ഇവിടെ അഞ്ച്‌ ലക്ഷം ലിറ്റര്‍ ഉത്പാദിപ്പിച്ചിരുന്നു. ഇതിനായി 15 ലക്ഷം ലിറ്റര്‍ ജലമാണ്‌ ചൂഷണം ചെയ്തുകൊണ്ടിരുന്നത്‌. ഇതില്‍ 10 ലക്ഷം ലിറ്ററും തിരിച്ച്‌ ഭൂമിയിലേക്കു തന്നെ വിട്ടത്‌ മലിനീകരണം ഉണ്ടാക്കിയതായാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. വസ്തുതകള്‍ക്ക്‌ നിരക്കാത്തവിധം കമ്പനിയെ ന്യായീകരിക്കാനുള്ള ശ്രമത്തിലൂടെ പാവപ്പെട്ടവരുടെയും ദുര്‍ബല വിഭാഗത്തിന്റെയും സംരക്ഷകരെന്ന സര്‍ക്കാരിന്റെ മുഖംമൂടിയാണ്‌ അഴിഞ്ഞുവീണത്‌. തീവ്രവാദ കേസുകള്‍ അട്ടിമറിക്കാനാണ്‌ ആഭ്യന്തര വകുപ്പ്‌ ശ്രമിക്കുന്നത്‌. രാഷ്ട്രീയ സംരക്ഷണത്തിലുള്ള പോലീസിലെ ചില ഉദ്യോഗസ്ഥരാണ്‌ ഇതിനായി പ്രവര്‍ത്തിക്കുന്നത്‌. മദനി വിഷയത്തിലും, തച്ചങ്കരിയുടെ കാര്യത്തിലും ഇടത്‌-വലത്‌ മുന്നണികള്‍ക്ക്‌ പൂര്‍ണ്ണ യോജിപ്പാണുള്ളത്‌. സംസ്ഥാനത്ത്‌ രൂക്ഷമായ പനിബാധമൂലം 10,000കണക്കിനാളുകള്‍ നിത്യേന ആശുപത്രികളിലെത്തുമ്പോള്‍ വകുപ്പു മന്ത്രി അമേരിക്കയിലേക്ക്‌ ഉല്ലാസയാത്രക്ക്‌ പോയിരിക്കുകയാണ്‌. മന്ത്രിസഭയില്‍ ആരെന്തു ചെയ്താലും പ്രശ്നമില്ലെന്ന അവസ്ഥയിലാണ്‌ മുഖ്യമന്ത്രിയെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies