
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രധാന വഴിപാടായ വള്ളസദ്യകള്‍ ഇന്നു ആരംഭിക്കും. ഒക്ടോബര്‍ രണ്ടുവരെയാണ് ആറന്മുളയിലെ വിവിധ പള്ളിയോട കരകള്‍ക്കായി ഭക്തര്‍ ക്ഷേത്രത്തില്‍ വഴിപാടു വള്ളസദ്യ നടത്തുന്നത്. 48 പള്ളിയോടങ്ങളാണ് ഈ വര്‍ഷം വള്ളസദ്യയില്‍ പങ്കെടുക്കാനുള്ളത്.
പ്രത്യേക ആചാരാനുഷ്ഠാനങ്ങളോടെയുള്ള വള്ളസദ്യ ആറന്മുളയുടെ മാത്രം പ്രത്യേകതയാണ്. ഇന്നു രാവിലെ 11.30-ന് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
മഹാരാജാവിന്റെ നവതിയോടനുബന്ധിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൌണ്േടഷന്‍ വള്ളസദ്യ വഴിപാട് ചെറുകോല്‍ കരയ്ക്കു നല്കുന്നുണ്ട്. ചലച്ചിത്രതാരം സുരേഷ് ഗോപിയും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചടങ്ങില്‍ പങ്കെടുക്കും
Discussion about this post