തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതിന് ഷിപ്പിങ് കോര്‍പറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തുറമുഖ മന്ത്രി വി സുരേന്ദ്രന്‍പിള്ളയും ചീഫ് സെക്രട്ടറിയും അടങ്ങുന്ന കമ്മിറ്റിയെ ചര്‍ച്ചകള്‍ക്കായി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. പദ്ധതി നടപ്പിലാക്കുന്നതിന് ഷിപ്പിങ് കോര്‍പറേഷന്‍ താത്പര്യം പ്രകടിപ്പിച്ചത് കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്.
പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആദ്യം നടപടി തുടങ്ങിയത്. ഇതനുസരിച്ച് 31 കമ്പനികള്‍ മുന്നോട്ട് വരുകയും ചെയ്തിരുന്നു. ഇതില്‍ 17 കമ്പനികളെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ യോഗ്യരായി കണ്ടെത്തി. എന്നാല്‍ ഒടുവില്‍ സ്വകാര്യ പങ്കാളിത്തം വേണ്ട പൊതുമേഖലയില്‍ തന്നെ മതി എന്ന നിലപാടിലെത്തുകയും താത്പര്യം പ്രകടിപ്പിച്ച ഷിപ്പിങ് കോര്‍പറേഷന്‍ ചിത്രത്തിലേക്ക് വരുകയുമായിരുന്നു.
Discussion about this post