- അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ വ്യാപകമായ അക്രമം
- കണ്ണൂരില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ റിമാന്‍ഡു ചെയ്തു സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ വ്യാപകമായ അക്രമം അരങ്ങേറി. അക്രമത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നാളെയും നിരോധനാജ്ഞ തുടരും. കണ്ണൂര്‍ എസ്.പിയുടെ വാഹനത്തിന് നേര്‍ക്കും കല്ലേറുണ്ടായി. ഫോറന്‍സിക് ലാബിന് നേര്‍ക്കും കല്ലേറുണ്ടായി. പോലീസ് വാഹനങ്ങള്‍ക്ക് നേര കല്ലേറുണ്ടായി. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൂത്തുപറമ്പ് സി.ഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂത്തുപറമ്പില്‍ കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ കോട്ടയത്തെ ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജയരാജന്‍ ഹാജരായ കണ്ണൂര്‍ ടൗണ്‍ സി.ഐ ഓഫീസിന് മുമ്പിലും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇരിട്ടി പോലീസ് സ്‌റ്റേഷന് നേരെയും കല്ലേറ് നടന്നു. കല്ലേറില്‍ എസ്.ഐക്ക് പരിക്കേറ്റു. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നീലേശ്വരത്തും പ്രതിഷേധപ്രകടനം നടന്നു. വൈകുന്നേരം നാല് മണിയോടെ കണ്ണൂര്‍ എസ്.പി ഓഫീസിലേക്ക് സി.പി.എം ബഹുജന മാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
Discussion about this post