കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ (82) അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ കോഴിക്കോട് ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. സംസ്‌ക്കാരം രാത്രി ഒന്‍പത് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി-കേസരി പുരസ്കാരം, സാഹിത്യ അക്കാദമി അവാര്‍ഡ്, എം.വി. പൈലി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള ‘രാജ്യദ്രോഹിയായ രാജ്യസ്നേഹി’, തോമസ് ജേക്കബുമായി ചേര്‍ന്നെഴുതിയ ‘നാട്ടുവിശേഷം’, പ്രഭാഷകന്റെ വിമര്‍ശന സാഹിത്യം തുടങ്ങിയവ പ്രധാന കൃതികളാണ്. മൂന്നു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി മൂന്നു തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 വരെ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിട്ടേയേര്‍ഡ് അധ്യാപിക സി.കെ പത്മിനിയാണ് ഭാര്യ. മകന്‍ സി.കെ രാജീവ് (പിപ്പാവോ പോര്‍ട്ട്,ഗുജറാത്ത്), മകള്‍ രജനി മോഹന്‍. മരുമക്കള്‍: മോഹന്‍ കുമാര്‍ (ചീഫ് മാനേജര്‍, ബാങ്ക് ഓഫ് ബറോഡ,ഹൈദരാബാദ്),ഗീത.
Discussion about this post