കൊച്ചി: സ്വര്‍ണവില കുതിക്കുന്നു. പവന് 160 രൂപ കൂടി 14,880 രൂപയായി. ഗ്രാമിന് 20 രൂപയാണു കൂടിയത്. 1,860 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില.. രാജ്യാന്തര വിപണിയിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില കൂടിയത്.
രാജ്യാന്തര വിപണിയിലെ ഉയര്‍ന്ന വിലയും ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും ആണു വിലവര്‍ധനയ്‌ക്കു കാരണം.അമേരിക്കന്‍ സമ്പദ്‌ഘടനയെക്കുറിച്ചുള്ള ആശങ്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു.കേരളത്തില്‍ നിക്ഷേപാവശ്യത്തിനു സ്വര്‍ണം വാങ്ങിയിരുന്നവരുടെ എണ്ണം 20 ശതമാനത്തില്‍ അധികം വര്‍ധിച്ചു.
12 മാസത്തിനിടയ്‌ക്ക് സ്വര്‍ണവില 20% വര്‍ധനയോടെ ഔണ്‍സിന് 1650 ഡോളറിലെത്തുമെന്നാണു പ്രവചനം. വിവാഹ സീസണ്‍ ആസന്നമായിരിക്കെ കേരളത്തില്‍ വരും നാളുകളില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Discussion about this post