Sunday, May 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്‌

by Punnyabhumi Desk
Oct 14, 2010, 05:21 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു. 38 സ്വര്‍ണമാണ്‌ ഇന്ത്യയുടെ സമ്പാദ്യം. 28 വെള്ളിയും 35 വെങ്കലവുമായി മൊത്തം 101 മെഡലായി ഇന്ത്യയ്‌ക്ക്‌. ഇതും ഗെയിംസ്‌ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ്‌. മാഞ്ചസ്റ്റര്‍ ഗെയിംസില്‍ നേടിയ 69 മെഡലായിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം കൊയ്‌തത്‌. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സ്‌ ഫൈനലില്‍ നിന്ന്‌ ഇന്ത്യയുടെ അവസാനത്തെ സ്വര്‍ണം പിറന്നത്‌ അവിസ്‌മരണീയമായൊരു കാവ്യനീതിയായി. സ്വപ്‌നതുല്ല്യമായ ഇന്ത്യന്‍ പടയോട്ടത്തിന്റെ സാര്‍ഥകമായ പരിസമാപ്‌തിയായി.
ഫൈനലിലെ തീപാറിയ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ ലോക പത്തൊന്‍പതാം റാങ്കുകാരിയായ മലേഷ്യയുടെ ചൂ മ്യു വോങ്ങിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ്‌ മൂന്നാം റാങ്കുകാരിയായ സൈന തോല്‍പിച്ചത്‌. സ്‌കോര്‍: 1921, 2220, 2112. ഇതാദ്യമായാണ്‌ ഇന്ത്യ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടുന്നത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ ഇത്‌ തുടര്‍ച്ചയായ മൂന്നാം തവണയാണ്‌ സൈന വോങ്ങിനെ പരാജയപ്പെടുത്തുന്നത്‌.
കാറ്റിന്റെ ഗതി കണക്കുകൂട്ടുന്നതിലെ പിഴവ്‌ മൂലം ആദ്യ സെറ്റ്‌ കൈവിട്ട സൈന ഉജ്വലമായി തിരിച്ചുവരവാണ്‌ തുടര്‍ന്നുള്ള രണ്ടു സെറ്റുകളിലും നടത്തിയത്‌. വേഗതയേറെയുള്ള വോങ്ങിന്റെ കോര്‍ട്ടില്‍ ഒഴിവിടമുണ്ടാക്കാന്‍ നെടുനീളന്‍ റാലികളെയും ഡ്രോപ്‌ഷോട്ടുകളെയുമാണ്‌ സൈന ആശ്രയിച്ചത്‌. എന്നാല്‍, പലപ്പോഴും കണക്കുകൂട്ടലുകള്‍ പിഴച്ച സൈനക്കെതിരെ മികവുറ്റ സ്‌മാഷുകളിലൂടെയാണ്‌ വോങ്‌ പോയിന്റുകള്‍ വാരിക്കൂട്ടിയത്‌. ഞാണിന്മേല്‍ കളിപോലുള്ള രണ്ടാം സെറ്റ്‌ സ്വന്തമാക്കിയ സൈനക്ക്‌ മൂന്നാം സെറ്റില്‍ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പത്ത്‌ പോയിന്റ്‌ പിന്നിട്ടശേഷം ഒരിക്കല്‍പ്പോലും ഇന്ത്യയുടെ കോര്‍ട്ടിലെ രാജ്ഞിക്ക്‌ പിഴച്ചില്ല. തികച്ചും ആധികാരികമായി തന്നെയായിരുന്നു ഫിനിഷ്‌. ഇന്ത്യ ഇന്ന്‌ നേടിയ രണ്ടാമത്തെ സ്വര്‍ണവും ബാഡ്‌മിന്റണ്‍ കോര്‍ട്ടില്‍ നിന്നു തന്നെ. വനിതകളുടെ ഡബിള്‍സില്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയുമാണ്‌ സ്വര്‍ണകുമാരികളായത്‌. ഇതിന്‌ പുറമെ പുരുഷന്മാരുടെ ഹോക്കി ടീം വെള്ളിയും പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ്‌ സിംഗിള്‍സില്‍ അജന്ത ശരത്‌ കമാലും വനിതകളുടെ ഡബിള്‍സില്‍ പൗലോമി ഘട്ടക്കും മൗമ ദാസും വെങ്കലവും നേടി. 73 സ്വര്‍ണവുമായി ഓസ്‌ട്രേലിയ അപ്രാപ്യമായ ലീഡാണ്‌ നേടിയത്‌. 37 സ്വര്‍ണമുള്ള ഇംഗ്ലണ്ട്‌ ഇന്ത്യയ്‌ക്ക്‌ തൊട്ടു പിറകിലെത്തി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

സി. രാധ നിര്യാതയായി

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies