ന്യൂഡല്‍ഹി: സ്‌കൂള്‍തലം മുതല്‍ ഇനി കുട്ടികള്‍ ആയുര്‍വേദം പഠിപ്പിക്കും. എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ആയുര്‍വേദ അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയത്. പുരാതന ഭാരതീയ ശാസ്ത്ര രീതികളും സ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യം.
ആയുഷ് മന്ത്രി പ്രതാപ്റാവു ജാദവ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് സ്‌കൂളുകളില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തിയത്. ഈ അക്കാദമിക് വര്‍ഷം മുതല്‍ മാറ്റം നടപ്പിലാകും. പരമ്പരാഗത ആരോഗ്യ രീതികളെ കുറിച്ചും ആധുനിക ലോകത്ത് അവയുടെ ശാസ്ത്രീയ പ്രസക്തിയെ കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം, ദിനചര്യ തുടങ്ങിവയാണ് പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയത്. അടുത്ത ഘട്ടത്തില്‍ ഹൈസ്‌കൂള്‍ തലത്തിലേക്കും ആയുര്‍വേദ പഠനം വ്യാപിപ്പിക്കാന്‍ എന്‍സിആര്‍ടി ലക്ഷ്യമിടുന്നുണ്ട്.
സമാനമായി കോളജുകളിലും സര്‍വകലാശാലകളിലും ആയുര്‍വേദ പഠനം ഉറപ്പാക്കും. ആയുര്‍വേദ കേന്ദ്രീകൃത പ്രത്യേക പാഠ്യപദ്ധതി യുജിസിയും തയ്യാറാക്കുന്നുണ്ട്.ആരോഗ്യം, ക്ഷേമം, സമഗ്ര പഠനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം.













